കുൽഗാം: ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ ഞായറാഴ്ച രണ്ട് ഏറ്റുമുട്ടലുകളിൽ അഞ്ചോളം ഭീകരർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു. മോഡേർഗാം ഗ്രാമത്തിലാണ് ആദ്യ ഏറ്റുമുട്ടൽ നടന്നത്. ഇവിടെയുണ്ടായ ഏറ്റുമുട്ടലിൽ പാരാ കമാൻഡോ ആയിരുന്ന ലാൻസ് നായിക് പ്രദീപ് നയിന് ജീവൻ നഷ്ടപ്പെട്ടു.
പ്രദേശത്ത് ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസും സൈന്യവും സംയുക്ത തിരച്ചിൽ ആരംഭിച്ചത്. ഇതിനിടെ ഏറ്റുമുട്ടലുണ്ടാകുകയായിരുന്നു. കുൽഗാം ജില്ലയിലെ മോഡേർഗാം വില്ലേജിലാണ് ആദ്യത്തെ ഏറ്റമുട്ടലുണ്ടായത്. പോലീസും സുരക്ഷാ സേനയും ഭീകരർക്കെതിരെ ശക്തമായ പോരാട്ടം തുടരുകയാണെന്ന് കശ്മീർ സോൺ പോലീസ് സമൂഹമാധ്യമമായ എക്സിലൂടെ അറിയിച്ചു.
ALSO READ: പലയിടത്തും സ്ഫോടക ശേഖരം; വയനാട്ടിലെ മാവോയിസ്റ്റ് സാന്നിധ്യ മേഖലകളിൽ പോലീസ് പരിശോധന ശക്തമാക്കി
പ്രദേശത്ത് ലഷ്കർ ഭീകരർ ഉണ്ടെന്ന് സുരക്ഷാ സേനയ്ക്ക് വിവരം ലഭിച്ചു. ഇതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ ഫ്രിസൽ ചിന്നിഗാം ഗ്രാമത്തിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ ഒന്നാം രാഷ്ട്രീയ റൈഫിൾസിലെ ഹവൽദാർ രാജ് കുമാർ വീരമൃത്യു വരിച്ചു. ഒരു ഭീകരൻ കുടുങ്ങിയതായി കരുതുന്നു.
തിരച്ചിലിനിടെ സുരക്ഷാസേനയ്ക്ക് നേരെ വെടിവെപ്പുണ്ടായി. ഒരു വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരർ സുരക്ഷാ സേനാംഗങ്ങൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്നാണ് ഏറ്റമുട്ടലുണ്ടായത്. കഴിഞ്ഞ മാസം പുൽവാമ മേഖലയിൽ സുരക്ഷാ സേനയും ലഷ്കർ ഇ തൊയ്ബ ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.