Lakshadweep Issue: ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ല, Food Kit ആവശ്യമില്ലെന്ന് ഭരണകൂടം

Covid ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച്‌​   ലക്ഷദ്വീപ് ഭരണകൂടം.  ഇതുസംബന്ധിച്ച സത്യവാങ്​മൂലം   കലക്ടര്‍ എസ്​. അസ്​കര്‍ അലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 21, 2021, 04:58 PM IST
  • ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച്‌​ ലക്ഷദ്വീപ് ഭരണകൂടം.
  • ഇതുസംബന്ധിച്ച സത്യവാങ്​മൂലം കലക്ടര്‍ എസ്​. അസ്​കര്‍ അലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
  • Covid പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷണ കിറ്റ്​ നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതിക്ക് മറുപടിയായാണ്‌ സത്യവാങ്​മൂലം നല്‍കിയത്
Lakshadweep Issue: ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയില്ല,  Food Kit ആവശ്യമില്ലെന്ന്  ഭരണകൂടം

Kochi: Covid ലോക്ക്ഡൗണിനെ തുടർന്ന് ലക്ഷദ്വീപില്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടെന്ന ആരോപണം നിഷേധിച്ച്‌​   ലക്ഷദ്വീപ് ഭരണകൂടം.  ഇതുസംബന്ധിച്ച സത്യവാങ്​മൂലം   കലക്ടര്‍ എസ്​. അസ്​കര്‍ അലി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. 

Covid പ്രതിസന്ധിയില്‍  ബുദ്ധിമുട്ടുന്ന ലക്ഷദ്വീപ് നിവാസികള്‍ക്ക് ഭക്ഷണ കിറ്റ്​  (Foodd Kit) നല്‍കാന്‍ നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ട് അമിനി സ്വദേശിയും ലക്ഷദ്വീപ് വഖഫ് ബോര്‍ഡ് അംഗവുമായ കെ. കെ. നാസിഹാണ് ഹൈക്കോടതിയെ  (Kerala High Court) സമീപിച്ചത്.   ഹര്‍ജി  പരിഗണിച്ച കോടതി  ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ ലക്ഷദ്വീപ്​ ഭരണകൂടത്തോട്​ (Lakshadweep Administration) നിര്‍ദേശിച്ചിരുന്നു.​ 

ഇതിന് നല്‍കിയ മറുപടിയിലാണ്  കലക്ടര്‍ എസ്​. അസ്​കര്‍ അലി നിലപാട് വ്യക്തമാക്കിയത്. കേന്ദ്ര പദ്ധതി പ്രകാരം ദ്വീപില്‍ ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്നുണ്ട്.  പത്തു ദ്വീപുകളിലും ഭക്ഷണത്തിന്​ ബുദ്ധിമുട്ടില്ല.  കൂടാതെ ന്യായവില ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ കിറ്റ് നല്‍കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ല. ആരോഗ്യ - വിദ്യാഭ്യാസ മേഖലകളില്‍ സൗജന്യ സേവനം ഉറപ്പാക്കുന്നുണ്ട്.  ഗതാഗത സംവിധാനത്തില്‍ സബ്സിഡി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൊറോണ പ്രതിസന്ധിക്കിടയിലും ഉപജീവന മാര്‍ഗങ്ങള്‍ തടഞ്ഞിരുന്നില്ല എന്നും  കലക്​ടര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍  വ്യക്തമാക്കുന്നു.

Also Read: Lakshadweep issue: ലക്ഷദ്വീപിന്‍റെ വിധികര്‍ത്താവായി കര്‍ണാടക ഹൈക്കോടതി, ശുപാര്‍ശ നല്‍കി ലക്ഷദ്വീപ് ഭരണകൂടം

അതേസമയം, ലക്ഷദ്വീപ്  അഡ്മിനിസ്ട്രേഷന്‍റെ ഭരണ പരിഷ്കാര നടപടികള്‍ക്കെതിരെ  സേവ് ലക്ഷദ്വീപ് ഫോറത്തിന്‍റെ നേതൃത്വത്തിൽ കേരളത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധ ധർണ നടന്നിരുന്നു. ലക്ഷദ്വീപ് നിവാസികളുടെ സമ്മതമില്ലാതെയുളള നിയമപരിഷ്കാരങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടാണ് സേവ് ലക്ഷദ്വീപ് ഫോറം കേരളത്തില്‍ വിവിധ സ്ഥലങ്ങളില്‍   പ്രതിഷേധ ധർണ സംഘടിപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News