രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

Last Updated : Aug 23, 2019, 06:57 PM IST
രാജ്യസഭാംഗമായി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു

ന്യൂഡല്‍ഹി: രാജസ്ഥാനില്‍ നിന്ന് രാജ്യസഭാംഗമായി തിരഞ്ഞെടുക്കപ്പെട്ട മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് സത്യപ്രതിജ്ഞ ചെയ്തു.

രാജ്യസഭ അദ്ധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് മന്‍മോഹന്‍ സിംഗിന് സത്യവാചകം ചൊല്ലിക്കൊടുത്തത്. 
കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, വയനാട് എംപി രാഹുല്‍ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് എന്നിവരും സത്യപ്രതിജ്ഞ ചടങ്ങില്‍ മന്‍മോഹന്‍ സിംഗിനൊപ്പം ഉണ്ടായിരുന്നു.

രാജസ്ഥാനിലെ ബിജെപി എംപിയായിരുന്ന മദന്‍ ലാല്‍ സെയ്നിയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന സീറ്റിലേക്കാണ് മന്‍മോഹന്‍ സിംഗ് മത്സരിച്ചത്. എതിരില്ലാതെയാണ് മന്‍മോഹന്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടത്.

 

Trending News