Sarad Yadav Passed Away: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

Sarad Yadav Passed Away: ജനതാദൾ (യുണൈറ്റഡ്) മുൻ പ്രസിഡന്റ് ശരദ് യാദവ് ഗുരുഗ്രാമിലെ ഫോർട്ടിസ് ആശുപത്രിയിൽ അന്തരിച്ചു.  സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകളാണ് മരണവാർത്ത സ്ഥിരീകരിച്ചത് 

Written by - Zee Malayalam News Desk | Last Updated : Jan 13, 2023, 06:25 AM IST
  • മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു
  • ഗുരുഗ്രാം ഫോർട്ടിസ് ആശുപത്രിയിലായിരുന്നു അന്ത്യം
  • സോഷ്യൽ മീഡിയ പോസ്റ്റിലൂടെ മകളാണ് മരണവാർത്ത സ്ഥിരീകരിച്ചത്
Sarad Yadav Passed Away: മുൻ കേന്ദ്രമന്ത്രി ശരദ് യാദവ് അന്തരിച്ചു

Sarad Yadav Passed Away:  സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയും ആർജെഡി നേതാവുമായ ശരദ് യാദവ് അന്തരിച്ചു.  ഗുരുഗ്രമിലെ സ്വകാര്യ ആശുപത്രിയായ ഫോര്‍ട്ടിസിൽ വച്ചായിരുന്നു അന്ത്യം. മരണ വാര്‍ത്ത മകള്‍ സുഭാഷിണി ശരദ് യാദവ് സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്.  വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ്‌ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

 

 

Also Read: Joshimath Sinking: ജോഷിമഠ് പ്രതിസന്ധി, ഉന്നതതല യോഗം വിളിച്ചു ചേർത്ത് അമിത് ഷാ

ഏഴു തവണ ലോക്‌സഭയിലേക്കും മൂന്നു തവണ രാജ്യസഭയിലേക്കും ജെഡിയുവിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2003 ൽ ജനതാദൾ (യുണൈറ്റഡ്) രൂപീകരിച്ചതിനുശേഷം 2016 വരെ അദ്ദേഹം ദേശീയ പ്രസിഡന്റായിരുന്നു. ബിഹാറിൽ ജനതാദൾ (യുണൈറ്റഡ്) ബിജെപിയുമായി സഖ്യമായതിനെ തുടർന്ന് ശരദ് യാദവ് ലോക്താന്ത്രിക് ജനതാദൾ രൂപീകരിക്കുകയും അതിനെ തുടർന്ന് രാജ്യസഭയിൽ നിന്ന് അയോഗ്യനാക്കുകയും പാർട്ടി നേതൃസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്തു. പിന്നീസ് ലോക് തന്ത്രിക് പാർട്ടിയെ ആർജെഡിയിൽ ലയിപ്പിച്ചു. 

Also Read: ശത്രു ഗ്രഹങ്ങൾ മകര രാശിയിൽ ഒരുമിച്ച്, ഈ രാശിക്കാർ സൂക്ഷിക്കുക! 

99നും 2004-നും ഇടയില്‍ അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ശരദ് യാദവ് വ്യോമയാന, ഭക്ഷ്യ വകുപ്പ് മന്ത്രിയായിരുന്നു. 33 വർഷം പാർലമെന്റ് അംഗമായിരുന്നു. 1947 ജൂലൈ 1 ന് മധ്യപ്രദേശത് ഹോഷംഗബാദ് ജില്ലയിൽ ബാബായ് ഗ്രാമത്തിൽ നന്ദ് കിഷോർ യാദവിന്റേയും സുമിത്ര യാദവിന്റെയും മകനായിട്ടായിരുന്നു ജനനം. ജബൽപൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ഒന്നാം റാങ്കോടെ ഇലക്ട്രിക്കൽ എൻജിനീയറിംഗിൽ ബിരുദം നേടിയിട്ടുണ്ട്. രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കമിട്ടത് അടിയന്തരാവസ്ഥക്കെതിരെ ജയപ്രകാശ് നാരായണനൊപ്പം പ്രവർത്തിച്ചാണ്. ശരദ് യാദവിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുടങ്ങിയ പ്രമുഖ നേതാക്കന്മാർ അനുശോചനം അറിയിച്ചിട്ടുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News