Encounter in Jammu and Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു

Four Terrorist Killed: ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെ രണ്ട് സൈനികർ വീരമൃത്യുവരിച്ചു.   

Written by - Zee Malayalam News Desk | Last Updated : Jul 7, 2024, 07:04 AM IST
  • പ്രദേശത്ത് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
  • രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തിരച്ചിൽ നടത്തുകയായിരുന്നു.
  • വെടിയേറ്റ സൈനികനിൽ ഒരാൾ ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്.
Encounter in Jammu and Kashmir: ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ തുടരുന്നു; നാല് ഭീകരരെ സൈന്യം വധിച്ചു

ജമ്മു കശ്മീരിലെ കുൽഗാമിൽ ഇന്നലെ മുതൽ തുടങ്ങിയ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു വരിക്കുകയും ചെയ്തു. കുൽഗാമിലെ ചിനിഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടന്നത്. ഇപ്പോഴും പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്നാണ് വിവരം.

ഏറ്റുമുട്ടലിനിടെ രണ്ട് ജവാന്മാർ വീരമൃത്യു വരിച്ചു. ലാൻസ് നായിക് പ്രദീപ് നൈനും ഹവിൽദാർ രാജ‌്കുമാറുമാണ് ഏറ്റുമുട്ടലിൽ മരിച്ചത്. ഇന്നലെ ഉച്ചയോടെ മേഖലയിൽ സുരക്ഷാ പരിശോധനക്കെത്തിയ സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു എന്നാണ് വിവരം. ജമ്മുകശ്മീരിലെ രണ്ടിടങ്ങളിലായാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. 

ALSO READ: സംസ്ഥാനത്ത് പകർച്ചവ്യാധി വ്യാപനം രൂക്ഷം; മൂന്ന് പനി മരണം കൂടി, 24 മണിക്കൂറിൽ 159 പേർക്ക് ഡെങ്കിപ്പനി, 42 പേർക്ക് എച്ച് 1 എൻ 1

കുൽഗാമിൽ ആദ്യ സൈനിക നടപടി ആരംഭിച്ച് ഏതാനും മണിക്കൂറുകൾക്ക് ശേഷം, ചിനിഗാം ഗ്രാമത്തിൽ മറ്റൊരു വെടിവയ്പ്പ് ആരംഭിച്ചു. ലഷ്‌കർ സംഘത്തെക്കുറിച്ച് സൈന്യത്തിന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് സുരക്ഷാസേന ആ പ്രദേശത്തെത്തിയത്. ഇരുഭാഗത്തുനിന്നും വെടിവയ്പുണ്ടാകുകയായിരുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News