Rahul Gandhi: പ്രതിപക്ഷ നേതാവായ ശേഷം രാ​ഹുൽ ​ഗാന്ധി ആദ്യമായി മണിപ്പൂരിലേക്ക്

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും വിമർശിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 6, 2024, 08:04 PM IST
  • ജൂലൈ 8 ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും.
  • പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിൽ സന്ദർശനം നടത്തുന്നത്.
Rahul Gandhi: പ്രതിപക്ഷ നേതാവായ ശേഷം രാ​ഹുൽ ​ഗാന്ധി ആദ്യമായി മണിപ്പൂരിലേക്ക്

ന്യൂഡൽഹി:  ജൂലൈ 8 ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി മണിപ്പൂർ സന്ദർശിക്കും.  പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായാണ് രാഹുൽ മണിപ്പൂരിൽ സന്ദർശനം നടത്തുന്നത്. പിസിസി നേതാക്കളുമായും കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിലും രാഹുൽ സന്ദർശനം നടത്തും. രാഹുൽ ​ഗാന്ധി മണിപ്പൂരിൽ സന്ദർശനം നടത്തുന്നത് ആദ്യമായിട്ടല്ല.

നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും ബിജെപിയെയും വിമർശിച്ചിരുന്നു. പ്രധാനമന്ത്രി മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്ന് രാഹുൽ പറഞ്ഞിരുന്നു.കൂടാതെ പ്രതിപക്ഷ നേതാവ് ആയ ശേഷമുളള ആദ്യ ലോക്സഭാ പ്രസംഗത്തിലും രാഹുൽ മണിപ്പൂർ വിഷയം പാർലമെന്റിൽ ഉന്നയിച്ചിരുന്നു.

ALSO READ: വയലിൽ പണിയെടുക്കുന്നതിനിടെ ഇടിമിന്നൽ; 19 പേർ മരിച്ചു

അതേസമയം മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനായി നിരന്തരം ശ്രമം ഉണ്ടായെന്ന് മോദി പാർലമെന്റിൽ മറുപടിയും നൽകിയിരുന്നു. സംസ്ഥാനത്ത് സംഘർഷങ്ങളിൽ കുറവുണ്ടായി. ആഭ്യന്തര മന്ത്രി അമിത് ഷാ വിഷയത്തിൽ നിരന്തരം ഇടപെടുന്നുണ്ട്. മണിപ്പൂർ വിഷയത്തിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News