ഇന്ധനവില സാധാരണക്കാരെ ബാധിച്ചിട്ടില്ല, എല്ലാം പാവങ്ങള്‍ക്ക് വേണ്ടി...!! കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ

  lock down ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 22 ദിവസമായി   ഇന്ധനവില വര്‍ദ്ധിക്കുകയാണ്.  

Updated: Jun 30, 2020, 06:58 PM IST
ഇന്ധനവില സാധാരണക്കാരെ ബാധിച്ചിട്ടില്ല, എല്ലാം പാവങ്ങള്‍ക്ക് വേണ്ടി...!! കേന്ദ്ര പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാൻ

ന്യൂഡല്‍ഹി:  lock down ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 22 ദിവസമായി   ഇന്ധനവില വര്‍ദ്ധിക്കുകയാണ്.  

ഇന്ധനവില  വര്‍ദ്ധനവില്‍ പ്രതിഷേധിച്ച്  കഴിഞ്ഞ ദിവസ൦ കോണ്‍ഗ്രസ്‌ പാര്‍ട്ടി രാജ്യമൊട്ടുക്ക് പ്രതിഷേധം  സംഘടിപ്പിച്ചിരുന്നു.  

lock down ഇളവുകള്‍ പ്രഖ്യാപിച്ചതിന് ശേഷം കഴിഞ്ഞ 22 ദിവസമായി  ഇന്ധനവില കൂട്ടിയതിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് സോണിയ  ഗാന്ധി, മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും ഇന്ധനവില വര്‍ദ്ധധനവ് ഉടൻ പിൻവലിക്കണമെന്നും സോണിയ ആവശ്യപ്പെട്ടിരുന്നു.  ഈയവസരത്തിലാണ് ഇന്ധനവില വര്‍ദ്ധനവില്‍ വിശദീകരണവുമായി കേന്ദ്ര പെട്രോളിയം മന്ത്രി  ധർമേന്ദ്ര പ്രധാൻ എത്തിയത്.

അടുത്തിടെയുണ്ടായ ഇന്ധനവില  വര്‍ദ്ധനവ്‌  സാധാരണ ഉപഭോക്താവിനെ കാര്യമായി ബാധിച്ചിട്ടില്ല, അദ്ദേഹം പറഞ്ഞു.  പെട്രോൾ, ഡീസൽ വിൽപ്പനയിലൂടെ ലഭിക്കുന്ന നികുതി വരുമാനം കേന്ദ്രസർക്കാർ ദരിദ്രർക്കുവേണ്ടിയുള്ള  ക്ഷേമപദ്ധതികൾക്കായാണ് ഉപയോഗിക്കുന്നതെന്നും അല്ലാതെ ഏതെങ്കിലും മരുമകനോ രാജീവ് ഗാന്ധി  ഫൗണ്ടേഷന് വേണ്ടിയോ  അല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അധികാരത്തിലിരിക്കുന്ന പഞ്ചാബ്, രാജസ്ഥാൻ, മഹാരാഷ്ട്ര, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ എന്നിവയുടെ വാറ്റ് വര്‍ദ്ധിപ്പിക്കുകയും ജനങ്ങളുടെ മേല്‍ അധികഭാരം ചുമത്തുകയും ചെയ്തത് സോണിയ ഗാന്ധി കണ്ടില്ലെന്ന് തോന്നുന്നതായും മന്ത്രി പരിഹസിച്ചു.

ഈ വിഷയത്തിൽ രാഷ്ട്രീയം കളിക്കുന്നതിന് പകരം കോൺഗ്രസ് മേധാവി ഈ സംസ്ഥാനങ്ങളിൽ നിന്ന് വസ്തുതാപരമായ വിവരങ്ങൾ തേടണം. കോവിഡ് -19 ഉയർത്തുന്ന വെല്ലുവിളികളെ നേരിടാൻ കേന്ദ്രവും സംസ്ഥാനങ്ങളും ഈ പണം ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

പെട്രോളിൽ നിന്നും ഡീസലിൽ നിന്നും ലഭിക്കുന്ന നികുതി വരുമാനം ജനങ്ങളുടെ ആരോഗ്യസംരക്ഷണത്തിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ജനങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനും വേണ്ടി ചെലവഴിക്കുകയാണെന്നും പ്രധാൻ കൂട്ടിച്ചേര്‍ത്തു.

രാജ്യത്തെ ദരിദ്രരുടെ ക്ഷേമത്തിനായാണ് ബി.ജെ.പി സർക്കാർ ജനങ്ങളുടെ പണം ഉപയോഗിക്കുന്നത്. മരുമകന്‍റെയും രാജീവ് ഗാന്ധി ഫൗണ്ടേഷന്‍റെയും  ക്ഷേമത്തിനായി നികുതി വരുമാനം ഉപയോഗിക്കുന്ന കോൺഗ്രസിനെപ്പോലെയല്ല മോദി സര്‍ക്കാരിന്‍റെ പ്രവര്‍ത്തന൦, അദ്ദേഹം  പറഞ്ഞു. സർക്കാർ പദ്ധതികൾക്കായുള്ള പണം മരുമകന്‍റെയും രാജീവ്  ഗാന്ധി ഫൗണ്ടേഷന്‍റെയും  അക്കൗണ്ടുകളിലേക്ക് മാറ്റാൻ കോൺഗ്രസ്  തലമുറകളായി അധികാരം ഉപയോഗിച്ചതിനാലാണ് സോണിയ ഗാന്ധി ഇങ്ങനെ പറയുന്നതെന്നും മന്ത്രി ആരോപിച്ചു.

പെട്രോൾ,  ഡീസൽ വില സര്‍വ്വകാല  റെക്കോര്‍ഡിലാണ്.... ഇന്ധന വില വര്‍ദ്ധിക്കുമ്പോള്‍  അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധനവ്‌  സ്വാഭാവികം മാത്രം .... എന്നിട്ടും   മന്ത്രി പറയുന്നു, പെട്രോൾ,  ഡീസൽ വില വര്‍ദ്ധനവ്‌ സാധാരണക്കാരെ ബാധിക്കില്ല എന്ന്....!!