എന്നെപ്പോലുള്ളവരില്‍ നിന്നും നല്ല ഉപദേശം തേടു; ദീപികയോട് രാംദേവ്

ദീപിക ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും വേണമെന്നും ഈ അറിവ് നേടിയ ശേഷം അവര്‍ വലിയ തീരുമാനങ്ങള്‍ എടുക്കണമെന്നുമാണ് രാംദേവ് പറഞ്ഞത്.  

Last Updated : Jan 14, 2020, 12:08 PM IST
  • വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ദീപിക പദുകോണ്‍ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന് ബാബാ രാംദേവ്.
  • അതുകൊണ്ടുതന്നെ എന്നെപ്പോലുള്ള ആളുകളില്‍ നിന്ന് ശരിയായ ഉപദേശം സ്വീകരിക്കണമെന്നും രാംദേവ് പറഞ്ഞു.
എന്നെപ്പോലുള്ളവരില്‍ നിന്നും നല്ല ഉപദേശം തേടു; ദീപികയോട് രാംദേവ്

ന്യൂഡല്‍ഹി: വലിയ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ദീപിക പദുകോണ്‍ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കണമെന്ന് ബാബാ രാംദേവ്.

അതുകൊണ്ടുതന്നെ എന്നെപ്പോലുള്ള ആളുകളില്‍ നിന്ന് ശരിയായ ഉപദേശം ദീപിക സ്വീകരിക്കണമെന്നും രാംദേവ് പറഞ്ഞു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ നിലപാടെടുക്കുകയും ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ക്യാമ്പസില്‍ എത്തുകയും ചെയ്ത ദീപികയുടെ നടപടിയില്‍ കടുത്ത വിമര്‍ശനമാണ് സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്നത്.

അതിനു പിന്നാലെയാണ് രാംദേവ് രംഗത്തെത്തിയിരിക്കുന്നത്. ദീപിക ആദ്യം സാമൂഹികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ വിഷയങ്ങള്‍ പഠിക്കുകയും നമ്മുടെ രാജ്യത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കുകയും വേണമെന്നും ഈ അറിവ് നേടിയ ശേഷം അവര്‍ വലിയ തീരുമാനങ്ങള്‍ എടുക്കണമെന്നുമാണ് രാംദേവ് പറഞ്ഞത്.

മാത്രമല്ല  തന്നെപ്പോലുള്ള ഒരു ഉപദേഷ്ടാവിനെ ദീപികയ്ക്ക് ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടയില്‍ ദീപികയുടെ പുതിയ ചിത്രമായ ഛപക് ബഹിഷ്ക്കരിക്കണമെന്ന്‍ സംഘപരിവാര്‍ അനുകൂലികള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചാരണം നടത്തിയിരുന്നു.

കൂടാതെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കം ദീപികയുടെ നടപടിയെ വിമര്‍ശിച്ചിരുന്നു. എന്നാല്‍ മധ്യപ്രദേശിലും ഛത്തീ​സ്ഗ​ഡിലും ദീപികയുടെ ഛപക് സിനിമയുടെ നികുതി ഒഴിവാക്കിയിരുന്നു. 

ആസിഡ് ആക്രമണങ്ങളെ അതിജീവിച്ചവരുടെ കഥയാണ് ഇതെന്നും അതിനാല്‍ സിനിമ ടിക്കറ്റിന് നികുതി ഒഴിവാക്കുകയാണെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ് ട്വീറ്റ് ചെയ്തിരുന്നു.  

Trending News