പനാജി: ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറിനെ ഞായറാഴ്ച വൈകിട്ട് ഗോവ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരീക്കറിന് നിര്‍ജലീകരണമാണെന്നും ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്നും ഗോവാ ആരോഗ്യമന്ത്രി വിശ്വജിത് റാണെ അറിയിച്ചു.
പരീക്കറുടെ ആരോഗ്യനില നിരീക്ഷിക്കുന്നതിന് വിദഗ്ധ ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാന്‍ക്രിയാസ് ഗ്രന്ഥിയിലെ വീക്കത്തെ തുടര്‍ന്ന് ഫെബ്രുവരി 15ന് മുംബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇക്കഴിഞ്ഞ വ്യാഴാഴ്ച്ച ആശുപത്രി വിട്ട അദ്ദേഹം ബജറ്റ് അവതരണത്തിനായി നിയമസഭയിലെത്തിയിരുന്നു.
#Goa Chief Minister Manohar Parrikar re-admitted to GMC hospital with complaints of dehydration & blood pressure; he was discharged from a Mumbai Hospital on Thursday (File pic) pic.twitter.com/c5NBJ4jnLG
— ANI (@ANI) February 25, 2018