Side effects of caffeine: കഫൈൻ അമിതമായി ശരീരത്തിലെത്തുന്നത് ദോഷം... അറിയാം ഈ അപകടാവസ്ഥകൾ

കഫീൻ മിതമായ അളവിൽ കഴിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യില്ല. എന്നാൽ, അമിതമായി ഇത് ശരീരത്തിലെത്തുന്നത് മാനസികവും ശാരീരികവുമായ നിരവധി പ്രശ്നങ്ങളിലേക്ക് നയിക്കും.

  • Nov 12, 2024, 13:14 PM IST
1 /5

കഫീൻറെ അമിത ഉപയോഗം രക്തസമ്മർദ്ദം വർധിക്കുന്നതിനും ഉറക്കക്കുറവിനും ക്രമരഹിതമായ ഹൃദയമിടിപ്പിനും കാരണമാകും. കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് ഡീഹൈഡ്രേഷനിലേക്കും നയിക്കും.

2 /5

കഫീൻറെ അമിത ഉപയോഗം ഉത്കണ്ഠയും വിഷാദവും വർധിപ്പിക്കും. ചിലരിൽ ഇത് സമ്മർദ്ദം വർധിപ്പിക്കും.

3 /5

കഫീൻ അമിതമായി ശരീരത്തിലെത്തുന്നത് ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. ഇത് പിന്നീട് പോഷകങ്ങളുടെ ആഗിരണം കുറയ്ക്കുകയും ദീർഘകാലത്തെ ഉപയോഗം ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുകയും ചെയ്യും.

4 /5

ഗർഭകാലത്തും മുലയൂട്ടൽ സമയത്തും അമിതമായി കഫീൻ കഴിക്കുന്നത് ആരോഗ്യ സങ്കീർണതകൾക്ക് കാരണമാകുന്നു. ഇത് അസ്ഥികളുടെ ബലക്ഷയത്തിനും കാരണമാകും.

5 /5

പ്രതിദിനം 1-2 കപ്പ് കാപ്പി മാത്രമേ കഴിക്കാവൂവെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola