ഒരു കപ്പ് കാപ്പിയോ ചായയോ കുടിച്ച് ദിവസം തുടങ്ങുന്നതാണ് നമ്മളിൽ പലരുടെയും രീതി. ആ ദിവസം നമ്മൾ ഉന്മേഷത്തോടെയും ഊർജസ്വലരായും നിൽക്കാൻ ഇവ കുടിക്കുന്നതിലൂടെ സാധിക്കും.
കാപ്പി കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. കാപ്പി കുടിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകാൻ സഹായിക്കുന്നു. എന്നാൽ, അമിതമായി കാപ്പി കുടിക്കുന്നത് ശരീരത്തിന് വിവിധ തരത്തിൽ ദോഷവും ചെയ്യും.
Caffeine: കഫീൻ അമിതമായി കഴിക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ചർമ്മത്തിന്റെ ആരോഗ്യത്തെയും കാപ്പി ദോഷകരമായി ബാധിക്കുമെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ നമ്മുടെ ചർമ്മത്തിന് വളരെ ദോഷകരമായ ചില സാധനങ്ങൾ നമ്മൾ ധാരാളമായി കഴിക്കാറുണ്ട്. ഇങ്ങനെ അധിക അളവിൽ നാം കഴിക്കുന്ന സാധനങ്ങൾ ഇന്നല്ലെങ്കിൽ നാളെ നിങ്ങൾക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുമെന്ന് നിങ്ങൾ പറഞ്ഞു കേട്ടിട്ടുമുണ്ടാകും അല്ലെ? അതുകൊണ്ടുതന്നെ എല്ലാം മിതമായ അളവിൽ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. ഇങ്ങനെ ചെയ്തില്ലെങ്കിൽ നിങ്ങളുടെ ചർമ്മത്തിനും ശരീരത്തിനും ഒരുപോലെ ദോഷം ചെയ്യും എന്ന കാര്യത്തിൽ സംശയം വേണ്ട.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.