ഗുജറാത്തില്‍ രണ്ട് പാക് ഐഎസ്ഐ ഏജന്റുമാരെന്ന്‍ സംശയിക്കുന്നവര്‍ പിടിയിലായി

ഗുജറാത്തിലെ കച്ചിൽ കാവ്‌ദ പ്രദേശത്തു നിന്നും പാക്കിസ്‌ഥാൻ രഹസ്യാന്വേഷണ ഏജൻസിയിൽ (ഐഎസ്ഐ) പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ പിടിയിൽ. ബുധനാഴ്ച രാത്രി സേന നടത്തിയ തിരച്ചിലിലാണ് മുഹമ്മദ് അലാന, സമുർ സുരാൻ എന്നിവരെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.ഗ്രാമത്തിൽ ഏകദേശം ഒരു കൊല്ലത്തോളമായി ഇവർ താമസിച്ചു വരികയാണെന്ന് സേന അറിയിച്ചു. ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലെ 

Last Updated : Oct 13, 2016, 03:34 PM IST
ഗുജറാത്തില്‍ രണ്ട് പാക് ഐഎസ്ഐ ഏജന്റുമാരെന്ന്‍ സംശയിക്കുന്നവര്‍ പിടിയിലായി

അഹമ്മദാബാദ്: ഗുജറാത്തിലെ കച്ചിൽ കാവ്‌ദ പ്രദേശത്തു നിന്നും പാക്കിസ്‌ഥാൻ രഹസ്യാന്വേഷണ ഏജൻസിയിൽ (ഐഎസ്ഐ) പ്രവർത്തിക്കുന്ന രണ്ട് ഏജന്റുമാർ പിടിയിൽ. ബുധനാഴ്ച രാത്രി സേന നടത്തിയ തിരച്ചിലിലാണ് മുഹമ്മദ് അലാന, സമുർ സുരാൻ എന്നിവരെ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.ഗ്രാമത്തിൽ ഏകദേശം ഒരു കൊല്ലത്തോളമായി ഇവർ താമസിച്ചു വരികയാണെന്ന് സേന അറിയിച്ചു. ഗുജറാത്ത് അതിർത്തി പ്രദേശങ്ങളിലെ 

സൈന്യത്തിന്റേതടക്കമുള്ള സുരക്ഷാ സേനകളെപ്പറ്റിയുള്ള വിശദാംശങ്ങൾ അടങ്ങുന്ന ഫയലുകളും മറ്റ് രേഖകളും ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തുണ്ട്. ഇതിനു പുറമെ പാക്കിസ്ഥാന്‍ സിംകാര്‍ഡും മൊബൈല്‍ ഫോണുകളും ഇവരുടെ പക്കല്‍നിന്നു കണ്ടെടുത്തിട്ടുണ്ട്.

ഇന്ത്യന്‍ സൈന്യത്തിന്‍റെ വിശദ വിവരങ്ങൾ പാക്കിസ്ഥാൻ ഐഎസ്‌ഐ സംഘത്തിന് ഇവർ കൈമാറിയിരിക്കാമെന്നാണ് സേന വ്യക്തമാക്കുന്നത്. പാക്ക് അധീന കശ്മീരിൽ ഭരത സൈന്യം മിന്നലാക്രമണം നടത്തിയതിനു ശേഷമാണ് ഇവർ സജീവമായി ഐഎസ്‌ഐക്ക് വേണ്ടി പ്രവർത്തിക്കാൻ ഇറങ്ങിയതെന്ന് സേന അറിയിച്ചു.

Trending News