2018 ഡിസംബറോടുകൂടി ഇന്ത്യ-പാക്‌ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

2018 ഡിസംബറോടുകൂടി പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. പാക് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി ഈകാര്യം അിയിച്ചത്.  അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

Last Updated : Oct 7, 2016, 04:04 PM IST
2018 ഡിസംബറോടുകൂടി ഇന്ത്യ-പാക്‌ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്

ജെയ്‌സാല്‍മര്‍: 2018 ഡിസംബറോടുകൂടി പാക് അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങ്. പാക് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി ഈകാര്യം അിയിച്ചത്.  അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

അതിര്‍ത്തി പങ്കുവയ്ക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ബോര്‍ഡര്‍ സെക്യൂരിറ്റി ഗ്രിഡ് എന്ന ആശയം കൊണ്ടു വരുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഒന്നും തന്നെ സംഭവിക്കില്ലെന്നും അതിനായി രാജ്യത്തെ മുഴുവന്‍ ജനങ്ങളും സൈന്യത്തിനൊപ്പം നിലകൊള്ളണമെന്നും രാജ്‌നാഥ് പറഞ്ഞു. ജമ്മു കശ്മീര്‍, ഗുജറാ‍ത്ത്, രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായുള്ള ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രി.

ഇന്ത്യ-പാക് അതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കാനും ജാഗ്രത പാലിക്കാനും അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. കേന്ദ്രത്തിന് ലഭ്യമായിട്ടുള്ള വിവരങ്ങള്‍ രാജ്‌നാഥ് സിംഗ് ഈ മുഖ്യമന്ത്രിമാരുമായി പങ്കുവച്ചു.

നേരത്തെ, രാജസ്ഥാൻ, ഗുജറാത്ത്, പഞ്ചാബ്,ജമ്മുകശ്മീർ എന്നീ അതിർത്തി സംസ്ഥാനങ്ങളിലെ വിമാനത്താവളങ്ങളിൽ ഭീകരാക്രമണ ഭീഷണിയുണ്ടെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് അതിർത്തി അടയ്ക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.

പാകിസ്താനുമായി 3323 കിലോമീറ്റര്‍ അതിര്‍ത്തിയാണ് ഇന്ത്യക്കുള്ളത്. ഇതില്‍ 508 കിലോമീറ്റര്‍ ഗുജറാത്തിലും, 1037 കിലോമീറ്റര്‍ രാജസ്ഥാനിലും 553 കിലോമീറ്റര്‍ പഞ്ചാബിലും 1225 കിലോമീറ്റര്‍ ജമ്മുകശ്മീരിലുമാണ്. 

എന്നാല്‍ 2289.66 കിലോമീറ്റര്‍ മാത്രമാണ് ആഭ്യന്തരവകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള അന്താരാഷ്ട്ര അതിര്‍ത്തിയില്‍(ഐബി) അതിരടയാളം രേഖപ്പെടുത്തിയിരിക്കുന്നത്. ബാക്കി വരുന്ന അതിരടയാളം ജമ്മു കശ്മീരിലാണ്. ഇതാണ് നിയന്ത്രണ രേഖ.

Trending News