അഹമ്മദബാദ് : ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് തൂത്തുവാരി എടുത്ത് ബിജെപി. 156 ഓളം സീറ്റുകളാണ് നിലവിൽ ലീഡ് ചെയ്യുന്ന ബിജെപി തുടർച്ചയായി ഏഴാം തവണയാണ് ഗുജറാത്തിൽ ഭരിക്കാൻ പോകുന്നത്. ബിജെപിയുടെ ഒട്ടുമിക്ക പ്രമുഖ സ്ഥാനാർഥികളും ഗുജറാത്തിൽ ജയം സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്. ബിജെപിയുടെ സെലിബ്രേറ്റി സ്ഥാനാർഥികളിൽ ഒരാളായ ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജയും ഗുജറാത്തിൽ മിന്നും ജയം സ്വന്തമാക്കി. ജാംനഗറിലെ മത്സരിച്ച റിവാബയുടെ കന്നി പോരാട്ടമായിരുന്നു ഇത്തവണ.
ബിജെപി സ്ഥാനാർഥിയായി മത്സരിച്ച് റിവാബ ഏറ്റവും ഒടുവിൽ ലഭിക്കുന്ന റിപ്പോർട്ട് പ്രകാരം 50,000ത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷമാണ് സ്വന്തമാക്കിയത്. ആം ആദ്മി പാർട്ടിയുടെ കർഷൻഭായ് കർമൂറിനെയും കോൺഗ്രസിന്റെ ബിപേന്ദ്ര സിങ്ങ് ജഡേജയെയുമാണ് റിവാബ തന്റെ പോരാട്ടത്തിൽ തകർത്തത്. വോട്ടെണ്ണല്ലിന്റെ ആദ്യ ഘട്ടത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട റിവാബ മൂന്ന ഘട്ടം മുതൽ വ്യക്തമായ ഭൂരിപക്ഷം നേടിയെടുക്കുകയായിരുന്നു.
#GujaratAssemblyPolls | BJP candidate from Jamnagar North, Rivaba Jadeja holds a roadshow in Jamnagar, along with her husband and cricketer Ravindra Jadeja.
As per official EC trends, she is leading with a margin of 50,456 votes over AAP candidate Karshanbhai Karmur. pic.twitter.com/TgnDKGJB9Z
— ANI (@ANI) December 8, 2022
തന്നെ സ്ഥാനാർഥിയായി സ്വീകരിച്ചവർക്കും തനിക്ക് വേണ്ടി പ്രവർത്തിച്ചവർക്കും തന്നെ ജനങ്ങൾക്ക് പരിചയപ്പെടുത്തിയവർക്കും അവകാശപ്പെട്ടതാണ് ഈ വിജയമെന്ന് റിവാബ വാർത്ത ഏജൻസിയായ എഎൻഐയോട് പ്രതികരിച്ചു. നേരത്തെ റിവാബയ്ക്കെതിരെ രവീന്ദ്ര ജഡേജയുടെ സഹോദരി നൈന ജഡേഡയെ സ്ഥാനാർഥിയായി നിർത്താൻ കോൺഗ്രസ് ആലോചിച്ചിരുന്നു. എന്നാൽ അത് ഉപേക്ഷിച്ചാണ് കോൺഗ്രസ് ബിപേന്ദ്ര സിങ് ജഡേജയെ ജാംനഗറിൽ തങ്ങളുടെ സ്ഥാനാർഥിയായി നിർത്തിയത്.
2019 ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ജഡേജയുടെ ഭാര്യ റിവാബ ബിജെപിയിൽ ചേരുന്നത്. സിറ്റിങ് എംഎൽഎയായിരുന്ന ധർമേന്ദ്ര സിങ് ജഡേജയെ ഒഴിവാക്കിട്ടാണ് ബിജെപി ജാംനഗറിൽ റിവാബയെ സ്ഥാനാർഥിയാക്കിയത്. അതേസമയം ഗുജറാത്തിൽ വൻ ഭൂരിപക്ഷം നേടിയെടുത്ത ബിജെപിയുടെ മുഖമന്ത്രിയായി ഭുപേന്ദ്ര പട്ടേൽ ഡിസംബർ 12 ന് അധികാരമേൽക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...