Haircut: മുടിവെട്ടിയതില്‍ പിഴവ്, പരാതിയുമായി യുവതിഉപഭോക്തൃ കോടതിയില്‍, 2 കോടി നഷ്ടപരിഹാരം വിധിച്ച് NCDRC

Haircut മോശമായിപ്പോയതോടെ  മോഡലിംഗ്  അവസരങ്ങള്‍ നഷ്‌ടമായ യുവതിയ്ക്ക്  നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച്  ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ...

Written by - Zee Malayalam News Desk | Last Updated : Sep 24, 2021, 09:35 PM IST
  • Haircut മോശമായിപ്പോയതോടെ മോഡലിംഗ് അവസരങ്ങള്‍ നഷ്‌ടമായ യുവതിയ്ക്ക് 2 കോടി രൂപ നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ...
Haircut: മുടിവെട്ടിയതില്‍ പിഴവ്,  പരാതിയുമായി യുവതിഉപഭോക്തൃ കോടതിയില്‍, 2 കോടി നഷ്ടപരിഹാരം വിധിച്ച് NCDRC

New Delhi: Haircut മോശമായിപ്പോയതോടെ  മോഡലിംഗ്  അവസരങ്ങള്‍ നഷ്‌ടമായ യുവതിയ്ക്ക്  നഷ്ട പരിഹാരം നല്‍കാന്‍ വിധിച്ച്  ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ...

ഡല്‍ഹിയിലെ ഒരു Five Star ഹോട്ടലിന് തങ്ങള്‍ക്ക്  പറ്റിയ പിഴവിന് വലിയ വില നല്‍കേണ്ടി വന്നു എന്നുതന്നെ പറയാം...    

 ഫൈവ് സ്റ്റാർ ഹോട്ടലിലെ സലൂണിലെ ഒരു ഹെയർ സ്റ്റൈലിസ്റ്റിന്‍റെ ചെറിയ അശ്രദ്ധമൂലം ഒരു കമ്മ്യൂണിക്കേഷൻ പ്രൊഫഷണലും മോഡലുമായ ഒരു  യുവതി  അനുഭവിച്ച മാനസിക ആഘാതത്തിന്   ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷന്‍   (National Consumer Disputes Redressal Commission - NCDRC) പിഴ വിധിയ്ക്കുകയായിരുന്നു.  ഐടിസി മൗര്യയ്‌ക്കെതിരെയായിരുന്നു  (ITC Maurya) യുവതി പരാതി നല്‍കിയത്. 

"സ്ത്രീകൾ അവരുടെ മുടിയുടെ കാര്യത്തില്‍ ഏറെ ശ്രദ്ധാലുക്കളാണ്  എന്ന കാര്യത്തില്‍  തര്‍ക്കമില്ല.  . മുടി നല്ല നിലയിൽ  സംരക്ഷിക്കാന്‍  അവർ നല്ലൊരു തുക ചിലവഴിക്കുകയും ചെയ്യുന്നു.  മുടിയുമായി സ്ത്രീകള്‍ക്ക് വൈകാരികമായ ബന്ധമാണ് ഉള്ളത്.   ജസ്റ്റിസ് ആർ കെ അഗർവാൾ, അംഗം എസ് എം കാന്തികർ എന്നിവരടങ്ങിയ    NCDRC ബെഞ്ച് പറഞ്ഞു. 

ഉപഭോക്തൃ സംരക്ഷണ നിയമപ്രകാരം സേവനത്തില്‍ സംഭവിച്ച പിഴവിന്  എട്ട് ആഴ്ചയ്ക്കുള്ളിൽ പരാതിക്കാരിയായ ആഷ്ന റോയിക്ക് (Aashna Roy) രണ്ട് കോടി രൂപ നൽകണമെന്ന് കമ്മീഷൻ ഐടിസി  മൗര്യക്ക് നിർദേശം നൽകി. 

ഹോട്ടല്‍ നല്‍കിയ മോശം സേവനം മൂലം പരാതിക്കാരിയായ യുവതി ഇപ്പോഴും  പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നതായും  ഉപഭോക്തൃ കമ്മീഷന്‍ ചൂണ്ടിക്കാട്ടി. 

നീളമുള്ള മുടിയുള്ളതിനാൽ  hair Products നിര്‍മ്മിക്കുന്ന വലിയ ബ്രാൻഡുകൾക്ക് അവൾ മോഡലിംഗ് ചെയ്തിട്ടുണ്ടെന്നും  എന്നാല്‍, തന്‍റെ മുടി നഷ്ടപ്പെട്ടതോടെ അവര്‍ക്ക്  വലിയ നഷ്ടം സംഭവിച്ചുവെന്നും  രു മികച്ച മോഡലാകാനുള്ള അവളുടെ സ്വപ്നത്തെ തകർത്തുവെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി.  

Also Read: Love Story: മാതാപിതാക്കള്‍ ഈ സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യണം, ‘ലവ് സ്റ്റോറി’യെപ്പറ്റി സായ് പല്ലവി

അതേസമയം',  മോശം  Haircut കടുത്ത  മാനസിക പ്രശ്നങ്ങളിലേയ്ക്ക്  നയിച്ചതായി യുവതി തന്‍റെ പരാതിയില്‍ പറഞ്ഞിരുന്നു.   Haircut -ല്‍ സംഭവിച്ച പിഴവ് മൂലം   ആത്മവിശ്വാസം നഷ്ടപ്പെട്ടു. മാനസികമായ തകരാറുമൂലം വരുമാന നഷ്ടം സംഭവിച്ചു. ഒടുവില്‍ ജോലി  ഉപേക്ഷിക്കേണ്ടതായി വന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News