Israel Gaza attack PM Modi: ഹമാസിന്റെ ആക്രമണം നടക്കുന്നത്; ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോദി

PM Modi about Israel Gaza attack: ഹമാസ് ഭീകരർക്ക്‌ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ പറഞ്ഞു. 

Written by - Zee Malayalam News Desk | Last Updated : Oct 7, 2023, 07:13 PM IST
  • തന്റെ പ്രാർത്ഥനകളും ചിന്തകളും നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
  • ഈ നിമിഷം പ്രതിസന്ധി നേരിടുന്ന ഇസ്രായേലിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.
Israel Gaza attack PM Modi: ഹമാസിന്റെ ആക്രമണം നടക്കുന്നത്; ഇസ്രയേലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോദി

ഇസ്രയേലിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മോദി. ഭീകരാക്രമണം നടുക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. അടുത്ത കാലത്തിനിടെ ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്. അതിനാൽ തന്നെ പൂർണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് ഇന്ത്യ.  അതേസമയം ഇസ്രയേലിൽ കഴിയുന്ന ഇന്ത്യൻ പൗരന്മാർ പുലർത്തണമെന്ന് വിദേശകാര്യമന്ത്രാലയം മുന്നറിയിപ്പ് നൽകി.

ഹമാസ് ഭീകരർക്ക്‌ ശക്തമായ തിരിച്ചടി നൽകുമെന്ന് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ പറഞ്ഞു. തന്റെ പ്രാർത്ഥനകളും ചിന്തകളും  നിരപരാധികളായ ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കുമൊപ്പമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നിമിഷം പ്രതിസന്ധി നേരിടുന്ന ഇസ്രായേലിന്  ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും മോദി എക്‌സിൽ കുറിച്ചു.

ALSO READ: ജാ​ഗ്രത വേണം, വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്..! പൗരന്മാർക്ക് മുന്നറിയിപ്പുമായി ഇന്ത്യ

ഇന്ന് പുലർച്ചയോടെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ ആക്രമണത്തിനാണ് പലസ്തീൻ സായുധ സംഘമായ ഹമാസ് ആരംഭം കുറിച്ചിരിക്കുന്നത്. അപ്രതീക്ഷിതമായാണ് ​ഗ്രനേഡ് ആക്രമണവും വെടിവെപ്പും രാജ്യത്തിന് നേരെ അഴിച്ചുവിട്ടതെന്ന് ഇസ്രയേൽ അറിയിച്ചു. അതേസമയം അൽ അഖ്‌സ പള്ളിക്കുനേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിന്റെ മറുപടിയാണ് ഇപ്പോൾ നടത്തിയിരിക്കുന്ന ഈ ആക്രമണമെന്നാണ് ഇതിനു പിന്നാലെ സംഭവത്തിൽ ഹമാസ് വിശദീകരണം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News