Weather Update: തമിഴ്‌നാട്ടില്‍ ഓറഞ്ച് അലേർട്ട്, അതി ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി IMD

Tamil Nadu Weather Update:  മുന്നറിയിപ്പ് അനുസരിച്ച് ഡിസംബർ  18 ന് തെക്കൻ തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട കനത്ത മഴയും  അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ തെക്കൻ ഭാഗത്ത് കനത്ത മഴയുമാണ്‌ IMD പ്രവചിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2023, 09:47 AM IST
  • കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളില്‍ അതിശക്തമായ മഴ പെയ്തിരുന്നു
Weather Update: തമിഴ്‌നാട്ടില്‍ ഓറഞ്ച് അലേർട്ട്, അതി ശക്തമായ മഴ മുന്നറിയിപ്പ് നല്‍കി IMD

Tamil Nadu  Weather Update: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (India Meteorological Department - IMD) മുന്നറിയിപ്പ് നല്‍കി. ഐഎംഡിയുടെ കാലാവസ്ഥാ ബുള്ളറ്റിൻ പ്രകാരം അടുത്ത 24 മണിക്കൂറിൽ തമിഴ്‌നാട്ടില്‍ കനത്ത മഴയ്ക്ക് സാധ്യത.  

Also Read:  Horoscope Today December 18: കര്‍ക്കിടക രാശിക്കാര്‍ അവരുടെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക, ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് എങ്ങിനെ?  
 
മുന്നറിയിപ്പ് അനുസരിച്ച് ഡിസംബർ 17, 18 തീയതികളിൽ തെക്കൻ തമിഴ്‌നാട്ടിൽ ഒറ്റപ്പെട്ട കനത്ത മഴയും  അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്‍റെ തെക്കൻ ഭാഗത്ത് കനത്ത മഴയുമാണ്‌ IMD പ്രവചിക്കുന്നത്. 

 
കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കന്യാകുമാരി, തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി ജില്ലകളില്‍  അതിശക്തമായ മഴ പെയ്തിരുന്നു. കൂടാതെ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, ശിവഗംഗ, വിരുദുനഗർ ജില്ലകളിലും ഡിസംബർ  18 ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അടുത്ത 24 മണിക്കൂറിൽ തെക്കൻ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. 

അതേസമയം, കനത്ത മഴ മൂലം തമിഴ് നാട്ടിലെ  നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി, പ്രധാന ജില്ലകളിൽ രക്ഷാപ്രവർത്തകരെ വിന്യസിച്ചിരിയ്ക്കുകയാണ്.  തിങ്കളാഴ്ച പുലര്‍ച്ചെ പെയ്ത കനത്ത മഴയിൽ തമിഴ്‌നാട്ടിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും വൻ വെള്ളക്കെട്ട് റിപ്പോർട്ട് ചെയ്തു. തിരുനെൽവേലി, തൂത്തുക്കുടി, തെങ്കാശി, കന്യാകുമാരി തുടങ്ങിയ പ്രധാന ജില്ലകളിൽ സാധാരണ ജീവിതം പൂർണ്ണമായും താറുമാറായി.

IMDറിപ്പോർട്ടുകൾ പ്രകാരം, തൂത്തുക്കുടി ജില്ലയിലെ തിരുച്ചെന്തൂരിൽ പുലർച്ചെ 1:30 വരെ കഴിഞ്ഞ  15 മണിക്കൂറിനുള്ളിൽ 60 സെന്‍റിമീറ്റർ മഴയും തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിൽ 26 AM മഴയും രേഖപ്പെടുത്തി. അതുപോലെ കന്യാകുമാരിയിലും 17.3 സെന്‍റിമീറ്റർ മഴ ലഭിച്ചു.

തമിഴ്നാട്ടിൽ പൊതു അവധി

മോശം കാലാവസ്ഥയും കനത്ത പേമാരിയും മൂലം ദുരിതബാധിതമായ ജില്ലകളിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂളുകൾ, കോളേജുകൾ, ബാങ്കുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് തിങ്കളാഴ്ച അവധിയായിരിക്കും.

പാപനാശം, പെരുഞ്ഞാണി, പേച്ചുപാറ അണക്കെട്ടുകളിൽ നിന്ന് വെള്ളം തുറന്നുവിട്ടതോടെ തിരുനെൽവേലി, തൂത്തുക്കുടി, കന്യാകുമാരി ജില്ലകളിലെ പല പ്രദേശങ്ങളും മുട്ടുമുതൽ അരയോളം വരെ വെള്ളത്തിനടിയിലായി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News