ലഡാക്കിലെ സംഘർഷം: ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

അതിർത്തി തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിൻമാറ്റവും  പുരോഗമിക്കുന്നതിനിടെയാണ് ഈ സംഘർഷം.       

Last Updated : Jun 17, 2020, 06:17 AM IST
ലഡാക്കിലെ സംഘർഷം: ഇരുപതിലേറെ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചു

ന്യുഡൽഹി:  കിഴക്കൻ ലഡാക്കിലുണ്ടായ ഇന്ത്യ-ചൈന സംഘർഷത്തിൽ കേണലടക്കം 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചെന്ന് റിപ്പോർട്ട്.  ഇക്കാര്യം കരസേന സ്ഥിരീകരിക്കുകയും ചെയ്തു.  

അതേസമയം സംഘർഷത്തിൽ 43 ചൈനീസ് സൈനികരും മരണമടഞ്ഞതായി വിവരമുണ്ട്.  ഇരുവിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഏതാണ്ട് മൂന്ന് മണിക്കൂറോളം നീണ്ടുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ സംഘർഷം നടന്ന ഗാൽവാൻ താഴ്വരയിൽ നിന്നും ചൈന പിൻമാറിയതായും ഇന്ത്യൻ സൈന്യം വ്യക്തമാക്കി.  അതുപോലെ ഇന്ത്യൻ സൈനികരും പ്രദേശത്തുനിന്നും പിൻമാറിയിട്ടുണ്ട്.  

Also read: ഇന്ത്യ ചൈന സംഘര്‍ഷം: ഡല്‍ഹിയില്‍ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്‍റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ...

അതിർത്തി തർക്കം രമ്യമായി പരിഹരിക്കുന്നതിന് കമാൻഡർതല ചർച്ചയും സൈനിക പിൻമാറ്റവും  പുരോഗമിക്കുന്നതിനിടെയാണ് ഈ സംഘർഷം.  സൈനികർ കൊല്ലപ്പെട്ടത് വെടിവെപ്പിലൂടെയല്ലയെന്നും കല്ലും വടിയും ഉപയോഗിച്ചുള്ള ശരീരികാക്രമണത്തിലൂടെയാണെന്നുമാണ് സൈന്യം നൽകുന്ന വിശദീകരണം.  ഇതിനിടയിൽ ഹെലികോപ്റ്റര് ഉപയോഗിച്ച് ചൈന രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്.  1975 ന് ശേഷം ആദ്യമായാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിൽ രക്തം ചീന്തുന്നത്.  

ആദ്യം റിപ്പോർട്ട് വന്നത് ഒരു കേണലടക്കം മൂന്ന് ഇന്ത്യൻ സൈനികർക്ക് വീരമൃത്യുവെന്നായിരുന്നു.  പിന്നീടാണ് വീരമൃത്യു വരിച്ച സൈനികരുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായത്.  അത് ഇനിയും കൂടുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.   

Trending News