ലാലു പ്രസാദ്‌ യാദവിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഇത് മോശം സമയം. 

Last Updated : Sep 1, 2017, 05:19 PM IST
ലാലു പ്രസാദ്‌ യാദവിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്

പാറ്റ്നാ: ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ഇത് മോശം സമയം. 

ലാലുവിന് ആദായനികുതി വകുപ്പിന്‍റെ വക നോട്ടീസ്. പാറ്റ്നയില്‍ കഴിഞ്ഞ ദിവസം നടത്തിയ റാലിക്ക് ചെലവഴിച്ച പണത്തെക്കുറിച്ച് വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ആദായനികുതി വകുപ്പ് നോട്ടീസ് അയച്ചിരിക്കുന്നത്.

ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂവെന്ന മുദ്രാവാക്യവുമായി രാഷ്ട്രീയ ജനതാദള്‍ പാറ്റ്നയിലെ ഗാന്ധി മൈതാനത്ത് നടത്തിയ മഹാറാലിയില്‍ ലക്ഷകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തിരുന്നു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, സമാജ് വാദി പാര്‍ട്ടി നേതാവായ അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ്, ജെഡിയു വിമത നേതാവ് ശരദ് യാദവ്, സിപിഐ ദേശീയ സെക്രട്ടറി സുധാകര്‍ റെഡ്ഡി തുടങ്ങിയവര്‍ റാലിയില്‍ പങ്കെടുത്തിരുന്നു.

ബിജെപിയ്‌ക്കും ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെയാണ് ഈ പോരാട്ടമെന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് റാലിയില്‍ പറഞ്ഞിരുന്നു. സഖ്യം ഉപേക്ഷിച്ച നിതീഷ് കുമാറിനെതിരെ രാഷ്ട്രീയ പോരാട്ടത്തിനുള്ള തുടക്കമായാണ് ലാലു റാലി സംഘടിപ്പിച്ചത്. 

ബിനാമി സ്വത്ത് കേസില്‍ ലാലു പ്രസാദ് യാദവിന്‍റെ  കുടുംബത്തിനെതിരെ ആദായനികുതി വകുപ്പ് അന്വേഷണം നടത്തി വരുകയാണ്.

Trending News