വീട്ടുമുറ്റത്ത് തുളസി ചെടി നടുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു.
തുളസി നിരവധി ഔഷധ ഗുണങ്ങളുള്ള സസ്യമാണ്. ഇതിന് വാസ്തുശാസ്ത്രപരമായും വലിയ പ്രാധാന്യമുണ്ട്.
വീടിൻറെ മുറ്റത്ത് തുളസി നടുന്നത് വീട്ടിൽ സമ്പത്തും ഐശ്വര്യവും കൊണ്ടുവരുമെന്നാണ് വിശ്വാസം.
തുളസിയുടെ ഇലകൾ മാത്രമല്ല, ഇവയുടെ വിത്തുകളും നിരവധി വാസ്തുപ്രതിവിധികൾക്കായി ഉപയോഗിക്കുന്നു.
വീട്ടിൽ ആരെങ്കിലും രോഗികളായി കിടക്കുന്നുവെങ്കിൽ തുളസിയുടെ വിത്തുകൾ വിഷ്ണുവിന് സമർപ്പിക്കുക. ഇത് രോഗശാന്തി ലഭിക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുന്നതിനും സഹായിക്കും.
കഠിനാധ്വാനം ചെയ്തിട്ടും സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ കടബാധ്യതകൾ വർധിക്കുകയാണെങ്കിലോ തുളസി വിത്തുകൾ ചുവന്ന തുണിയിൽ കെട്ടി വീട്ടിലെ പൂജാമുറിയിൽ സൂക്ഷിക്കുക. ഇത് സന്തോഷവും ഐശ്വര്യവും തിരികെ കൊണ്ടുവരും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)