കശ്മീരില്‍ പോലീസ് നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടു

കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ  ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു. ജുനൈദ്​ അഹമദ്​ ഭട്ടാണ്​ സംഘർഷത്തിൽ കൊല്ലപ്പെട്ടത്​.

Last Updated : Oct 8, 2016, 03:58 PM IST
കശ്മീരില്‍ പോലീസ് നടത്തിയ പെല്ലറ്റ് പ്രയോഗത്തില്‍ പതിമൂന്നുകാരന്‍ കൊല്ലപ്പെട്ടു

ശ്രീനഗർ: കശ്​മീരിൽ പ്രതിഷേധക്കാർക്കു നേരെ സുരക്ഷാസേന നടത്തിയ  ആക്രമണത്തിൽ 13 വയസുകാരൻ കൊല്ലപ്പെട്ടു. ജുനൈദ്​ അഹമദ്​ ഭട്ടാണ്​ സംഘർഷത്തിൽ കൊല്ലപ്പെട്ടത്​.

മൃതദേഹം വീട്ടിൽ കൊണ്ടുവന്നതിന് പിന്നാലെ നൂറോളം പേർ സൈന്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. സർക്കാരിനെതിരേയും മുദ്രാവാക്യം വിളിച്ചു. ജുനൈദ് പ്രകടനത്തില്‍ പങ്കെടുത്തിരുന്നില്ലെന്നും വീടിന് മുന്നില്‍ നിന്നും കലഹം കാണുന്നതിനിടയിലായിരുന്നു വെടിയേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. ജുനൈദിന്‍റെ നെഞ്ചിലും തലയിലും കഴുത്തിലുമാണ് പരിക്കേറ്റത്.

സംഘർഷത്തെ തുടർന്ന്​ മേഖലകളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്​. പ്രതിഷേധക്കാർക്ക്​ നേരെ ശനിയാഴ്​ച്ചയായിരുന്നു സേന പെല്ലറ്റ്​ ആക്രമണം നടത്തിയത്​. ഈ സമയത്ത്​ വീടിനടുത്തുണ്ടായിരുന്ന ജുനൈദി​ന്‍റെ നെഞ്ചിലും തലയിലും പെല്ലറ്റ്​ പതിക്കുകയായിരുന്നു. ജുനൈദിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.   

കര്‍ഫ്യൂ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മേഖലയിലെ സ്‌കൂളുകളും കോളജുകളും തുറന്ന് പ്രവര്‍ത്തിക്കുന്നില്ല. വ്യവസായ മേഖലയും സ്തംഭിച്ചിരിക്കുകയാണ്.ഹിസ്​ബുൽ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനി  കൊല്ലപ്പെട്ടതിനെ തുടർന്നാണ്​ കശ്​മീരിലെ വിവിധയിടങ്ങളിൽ സംഘർഷം ആരംഭിച്ചത്​. സംഘർഷത്തിൽ 90 ലധികം പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക്​ പരിക്കേൽകുകയും ചെയ്​തിരുന്നു.

Trending News