ബുര്‍ഹാന്‍ വാനിയുടെ കൊല: ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്

കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പാകിസ്ഥാന്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്‍. കശ്മീരിലെ ജനങ്ങള്‍ നടത്തിയത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടു.

Last Updated : Jul 15, 2016, 06:36 PM IST
ബുര്‍ഹാന്‍ വാനിയുടെ കൊല:  ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്

ഇസ്‌ലാമാബാദ്: കശ്മീരില്‍ ഹിസ്ബുല്‍ മുജാഹിദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പാകിസ്ഥാന്‍ ജൂലൈ 19 കരിദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നവാസ് ശരീഫ്‍. കശ്മീരിലെ ജനങ്ങള്‍ നടത്തിയത് സ്വാതന്ത്ര്യ പോരാട്ടമാണെന്ന് ഷെരീഫ് അഭിപ്രായപ്പെട്ടു.

കശ്മീരികളുടെ സ്വതന്ത്രതയ്ക്കു വേണ്ടിയുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്‍ നല്‍കിവരുന്ന ധാര്‍മികവും രാഷ്ട്രീയവും നയതന്ത്രപരവുമായ പിന്തുണ തുടരുമെന്ന് നവാസ് ഷെരീഫ് പറഞ്ഞു. ബുര്‍ഹാന്‍ വാനിയെ കശ്മീരി സ്വാതന്ത്ര്യ പോരാട്ടത്തിന്‍റെ നേതാവെന്നാണ് ഷെരീഫ് വിശേഷിപ്പിച്ചത്. ലാഹോറില്‍ കശ്മീരിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തെ സംബോധന ചെയ്യുകയായിരുന്നു ഷെരീഫ്. 

കൊലപാതകങ്ങളില്‍ യു.എന്‍ സ്വതന്ത്രവും സുതാര്യവുമായ അന്വേഷണം നടത്തണം. കശ്മീരില്‍ സമാധാനവും സുരക്ഷയും ഗൗരവതരമായ ഭീഷണി നേരിടുകയാണെന്നും ശരീഫ് പ്രസ്താവനയിലൂടെ അറിയിച്ചു.ബുര്‍ഹാന്‍ വാനിയുടെ കൊലപാതകത്തെ അപലപിച്ച പാകിസ്ഥാനെതിരെ കഴിഞ്ഞ ദിവസം ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യ ആഞ്ഞടിച്ചിരുന്നു.

തീവ്രവാദം ദേശീയ നയമായി ഉപയോഗിക്കുകയാണ് പാക്കിസ്ഥാനെന്ന്‍ ഐക്യരാഷ്ട്രസഭയിലെ ഇന്ത്യന്‍ സ്ഥാനപതി സയ്യദ് അക്ബറുദ്ദീന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. കൂടാതെ മറ്റ് രാജ്യങ്ങളുടെ ഭൂപ്രദേശത്ത് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന രാജ്യമാണ് പാകിസ്ഥാനെന്നും അദ്ദേഹം ആരോപിച്ചു.

Trending News