IBPS RRB PO Result: ഐബിപിഎസ് ആർആർബി ഫലങ്ങൾ പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതിങ്ങനെ

IBPS RRB PO Result Declared: ഐബിപിഎസ് ആർആർബി പിഒ സ്കെയിൽ I ഓഫീസർ ഫലം 2023 പരിശോധിക്കുന്നതിന് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ibps.in പരിശോധിക്കേണ്ടതാണ്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 03:25 PM IST
  • ഉദ്യോഗാർഥികൾക്ക് അവരുടെ ഫലങ്ങൾ ഒക്ടോബർ മൂന്ന് വരെ ഡൗൺലോഡ് ചെയ്യാൻ കഴിയും
  • ഗ്രൂപ്പ് എ - ഓഫീസേഴ്‌സ് (സ്‌കെയിൽ-1) തസ്തികയിലേക്കുള്ള ഓൺലൈൻ മെയിൻ പരീക്ഷ സെപ്റ്റംബർ പത്തിനായിരുന്നു നടത്തിയത്
IBPS RRB PO Result: ഐബിപിഎസ് ആർആർബി ഫലങ്ങൾ പ്രഖ്യാപിച്ചു; പരിശോധിക്കേണ്ടതിങ്ങനെ

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്) ഗ്രൂപ്പ് 'എ' - ഓഫീസർമാരുടെ (സ്‌കെയിൽ-1) ഐബിപിഎസ് ആർആർബി ഫലങ്ങൾ തിങ്കളാഴ്ച പ്രഖ്യാപിച്ചു. ഐബിപിഎസ് ആർആർബി പിഒ സ്കെയിൽ I ഓഫീസർ ഫലം 2023 പരിശോധിക്കുന്നതിന് ഉദ്യോഗാർഥികൾ ഔദ്യോഗിക വെബ്സൈറ്റായ www.ibps.in പരിശോധിക്കേണ്ടതാണ്.

ഉദ്യോഗാർഥികൾ ഫലം പരിശോധിക്കുന്നതിന് അവരുടെ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്യണം. ഉദ്യോഗാർഥികൾക്ക് അവരുടെ ഫലങ്ങൾ ഒക്ടോബർ മൂന്ന് വരെ ഡൗൺലോഡ് ചെയ്യാൻ കഴിയും. ഐബിപിഎസ് ആർആർബി പിഒ ഓഫീസേഴ്‌സ് സ്‌കെയിൽ I ഫലത്തോടൊപ്പം ഓഫീസേഴ്‌സ് സ്‌കെയിൽ II, ഓഫീസേഴ്‌സ് സ്‌കെയിൽ III എന്നിവയുടെ ഫലങ്ങളും നൽകിയിട്ടുണ്ട്. ഗ്രൂപ്പ് എ - ഓഫീസേഴ്‌സ് (സ്‌കെയിൽ-1) തസ്തികയിലേക്കുള്ള ഓൺലൈൻ മെയിൻ പരീക്ഷ സെപ്റ്റംബർ പത്തിനായിരുന്നു നടത്തിയത്.

ALSO READ: IDBI Bank FD: അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി ഐഡിബിഐ ബാങ്ക്

ഐബിപിഎസ് ആർആർബി പിഒ ഫലം 2023: പരിശോധിക്കേണ്ടതെങ്ങനെ

www.ibps.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
ഹോംപേജിൽ, റിസ‍ൾട്ട് എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
നിങ്ങളുടെ ലോഗിൻ വിശദാംശങ്ങൾ നൽകുക
ഐബിപിഎസ് ആർആർബി പിഒ ഓഫീസേഴ്സ് സ്കെയിൽ I ഫലം പരിശോധിക്കുക
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News