IDBI Bank Special Fixed Deposit: സ്ഥിരനിക്ഷേപ പദ്ധതിയിലൂടെ ഉയർന്ന പലിശ പ്രയോജനപ്പെടുത്താനും കൂടുതല്‍ സമ്പാദ്യം നേടാനും ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്കയി ഒരു സന്തോഷവാര്‍ത്തയുണ്ട്. അതായത്, IDBI Bank തങ്ങളുടെ സ്പെഷ്യല്‍ സ്ഥിരനിക്ഷേപ പദ്ധതിയായ അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ സമയപരിധി നീട്ടി.
Also Read: Akasa Airlines: സര്‍വീസുകള്‍ വെട്ടിച്ചുരുക്കി ആകാശ എയര്‍ലൈന്‍സ്!! കാരണമിതാണ്
ഐഡിബിഐ ബാങ്ക് അവതരിപ്പിച്ചിരിയ്ക്കുന്ന സ്‌പെഷ്യൽ സ്ഥിരനിക്ഷേപ പദ്ധതി ഉപഭോക്താക്കൾക്ക് 375, 444 ദിവസത്തെ കാലാവധിയില്‍ സ്ഥിരനിക്ഷേപം നൽകുന്നു. ഐഡിബിഐ ബാങ്ക് അമൃത് മഹോത്സവ് എഫ്‌ഡി എന്ന പേരിലാണ് ബാങ്ക് ഈ പ്രത്യേക പദ്ധതി ആരംഭിച്ചിരിയ്ക്കുന്നത്. ഈ പദ്ധതിയില്‍ ചേരാനുള്ള സമയപരിധി ഇപ്പോള്‍ ബാങ്ക് 1 മാസത്തേക്ക് നീട്ടിയിരിയ്ക്കുകയാണ്.
Also Read: Bank FD: SBI vs PNB vs HDFC ഏതാണ് കൂടുതല്‍ ലാഭം? നിക്ഷേപം നടത്തുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം
മുന്‍പ് ഈ പദ്ധതിയില്‍ ചേരാനുള്ള അവസരം 2023 സെപ്റ്റംബർ 30 വരെ ആയിരുന്നു, എന്നാൽ ഇപ്പോൾ അതിന്‍റെ സമയപരിധി ഒരു മാസം കൂടി നീട്ടിയിരിക്കുകയാണ്.
Also Read: PPF Vs FD: പിപിഎഫ്, ബാങ്ക് സ്ഥിര നിക്ഷേപം; പണം നിക്ഷേപിക്കാന്‍ ഏതാണ് മികച്ച ഓപ്ഷന്‍?
ഐഡിബിഐ ബാങ്ക് പുറത്തുവിട്ട വിവരം അനുസരിച്ച് ഒക്‌ടോബർ 31 വരെ ഉപഭോക്താക്കള്‍ക്ക് അമൃത് മഹോത്സവ് സ്ഥിരനിക്ഷേപ പദ്ധതിയിൽ ഉയർന്ന പലിശയുടെ ആനുകൂല്യം നേടാന്‍ അവസരം ലഭിക്കും. അമൃത് മഹോത്സവ് സ്ഥിരനിക്ഷേപ പദ്ധതിയുടെ ഉത്സവകാല ഓഫർ 375, 444 ദിവസത്തേക്ക് 2023 ഒക്ടോബർ 31 വരെ നീട്ടിയതായി ഐഡിബിഐ ബാങ്ക് വെബ്‌സൈറ്റിൽ അറിയിച്ചു.
അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയുടെ പലിശ
സാധാരണ, എൻആർഇ, എൻആർഒ ഉപഭോക്താക്കൾക്ക് 444 ദിവസത്തെ അമൃത് മഹോത്സവ് എഫ്ഡി സ്കീമിൽ 7.15 ശതമാനം പലിശയുടെ ആനുകൂല്യം ലഭിക്കും. അതേസമയം, മുതിർന്ന പൗരന്മാർക്ക് അമൃത് മഹോത്സവ് സ്ഥിര നിക്ഷേപ പദ്ധതിയില്‍ 7.65% പലിശ ലഭിക്കും. ഇതോടൊപ്പം, ഉപഭോക്താക്കൾക്ക് കാലാവധി കഴിയും മുന്‍പ് തുക പിൻവലിക്കാനുള്ള സൗകര്യവും ലഭിക്കുന്നു.
375 ദിവസത്തെ കാലയളവിലെ പലിശ ഇപ്രകാരമാണ്.....
സാധാരണ ഉപഭോക്താക്കൾക്ക് 375 ദിവസത്തെ പ്രത്യേക കാലാവധിയുള്ള സ്ഥിരനിക്ഷേപത്തിന് 7.10% പലിശയുടെ ആനുകൂല്യം ലഭിക്കും. ഇതുകൂടാതെ, മുതിർന്ന പൗരന്മാർക്ക് ഈ കാലയളവിലെ സ്ഥിരനിക്ഷേപത്തിന് 7.60 ശതമാനമാണ് പലിശ ലഭിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...