ന്യൂഡല്ഹി:കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത് 3277 പേരിലാണ്.
രാജ്യത്ത് ആകെ കോവിഡ് രോഗികള് 62,939 ആയി,രോഗബാധയെ തുടര്ന്ന് മരിച്ചവരുടെ എണ്ണം 2109 ആണ്.
ഒടുവില് ലഭിച്ച റിപ്പോര്ട്ടുകള് അനുസരിച്ച് രാജ്യത്ത് 41,472 പേരാണ് ചികിത്സയില് ഉള്ളത്,രോഗം ഭേധമായത്
19,375 പേരാണ്.
രാജ്യത്ത് കൊറോണ വൈറസ് ഏറ്റവും തീവ്രമായി ബാധിച്ച മഹാരാഷ്ട്രയില് 20,228 രോഗ ബാധിതരാണ് ഉള്ളത്,ഇവിടെ
മരണസംഖ്യ 779ആണ്.മഹാരാഷ്ട്രയ്ക്ക് പിന്നില് ഗുജറാത്താണ്.
Also Read:ശ്രദ്ധിക്കുക;ഞായറാഴ്ച്ചയാണ്;പൂര്ണ്ണ ലോക്ക്ഡൌണ്!
ഗുജറാത്തില് കോവിഡ് രോഗികള് 7796 ആണ്,മരണ സംഖ്യ 472 ആണ്.
ഡല്ഹിയില് 6,542 രോഗികളാണ് ഉള്ളത്,തമിഴ്നാട്ടില് 6535 രോഗ ബാതിതരാണ് ഏറ്റവും ഒടുവില് ലഭിച്ച കണക്കുകള് പ്രകാരമുള്ളത്.
രാജസ്ഥാനില് 3708 രോഗികളാണ് ഉള്ളത്.
ഇതുവരെ രാജ്യത്ത് 15 ലക്ഷം പേരിലാണ് വൈറസ് പരിശോദന നടത്തിയത്.
ദിനംപ്രതി 95,000 പരിശോദനകളാണ് നടത്തുന്നത് എന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷ വര്ദ്ധന് അറിയിച്ചു.