ശ്രദ്ധിക്കുക;ഞായറാഴ്ച്ചയാണ്;പൂര്‍ണ്ണ ലോക്ക്ഡൌണ്‍!

സംസ്ഥാനത്ത് ഞായറാഴ്ച പൂര്‍ണ ലോക്ക്ഡൌണ്‍,അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി.

Last Updated : May 10, 2020, 08:05 AM IST
ശ്രദ്ധിക്കുക;ഞായറാഴ്ച്ചയാണ്;പൂര്‍ണ്ണ ലോക്ക്ഡൌണ്‍!

തിരുവനന്തപുരം:സംസ്ഥാനത്ത് ഞായറാഴ്ച പൂര്‍ണ ലോക്ക്ഡൌണ്‍,അവശ്യ സേവനങ്ങള്‍ക്ക് മാത്രം അനുമതി.

അവശ്യസാധനങ്ങള്‍,പാല്‍ വിതരണവും ശേഖരണവും പത്രവിതരണം,ആശുപത്രികള്‍,ലാബുകള്‍,മെഡിക്കല്‍ സ്റ്റോറുകള്‍,
അനുബന്ധ സ്ഥാപനങ്ങള്‍,കോവിഡ് പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ട വകുപ്പുകള്‍ ,മാലിന്യ നിര്‍മാര്‍ജനം നടത്തുന്ന സ്ഥാപനങ്ങള്‍,
ഏജന്‍സികള്‍ എന്നിവയ്ക്ക് പ്രവര്‍ത്തനാനുമതിയുണ്ടാകും,മാധ്യമങ്ങള്‍ക്കും വിവാഹ മരണച്ചടങ്ങുകള്‍ക്കും നിയന്ത്രണം ബാധകമല്ല,
ആരാധനാലയങ്ങള്‍ പതിവ് നിയന്ത്രണം പാലിക്കണം,

Also Read:ഒരു മലയാളി പോലു൦ കേരളത്തിലെത്തിയില്ല, ആര്‍ക്കും മുന്‍പേ സമ്പത്ത് വീട്ടിലെത്തി!!

ഹോട്ടലുകളില്‍ പാഴ്സല്‍ സര്‍വീസ് കൗണ്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാം.മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും കോവിഡ് പ്രവര്‍ത്തനങ്ങളുമായി 
ബന്ധപെട്ട ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും അനുവദനീയമായ കാര്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവര്‍ക്കും മാത്രമാകും സഞ്ചാരത്തിനുള്ള 
അനുവാദമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

എന്നാല്‍ അടിയന്തര സാഹചര്യം വന്നാല്‍ ജില്ലാ അധികാരികളുടെയോ പോലീസിന്റെയോ പാസുമായി മാത്രമേ യാത്ര അനുവദിക്കൂ,
തിരുവനന്തപുരം,കൊച്ചി.കോഴിക്കോട് നഗരങ്ങളിലെ മൂന്ന് റോഡുകള്‍ വീതം പൂര്‍ണ ലോക്ക് ഡൌണിന്‍റെ ഭാഗമായി അടച്ചിടും.

Trending News