ന്യുഡൽഹി: ഹത്രാസിൽ (Hathras rape case) പെൺകുട്ടി കൂട്ട ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട കേസിൽ സിബിഐ (CBI) അന്വേഷണം കോടതി മേളനോട്ടത്തിൽവേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജികളിൽ സുപ്രീംകോടതി വിധി ഇന്ന്.
കേസിന്റെ വിചാരണ ഉത്തർപ്രദേശിൽ (Uttar Pradesh) നിന്നും ഡൽഹിയിലേക്ക് മാറ്റണമെന്ന കുടുംബത്തിന്റെ ആവശ്യത്തിലും കോടതി ഇന്ന് തീരുമാനം അറിയിക്കും. കോടതിയുടെ മേൽനോട്ടത്തിൽ സിബിഐ അന്വേഷണം എന്ന ഹർജിക്കാരുടെ ആവശ്യത്തെ ഉത്തർപ്രദേശ് സർക്കാർ കോടതിയിൽ പിന്തുണ അറിയിച്ചിരുന്നു. മാത്രമല്ല പെൺകുട്ടിയുടെ കുടുംബത്തിനും സാക്ഷികൾക്കും സുരക്ഷ ഉറപ്പാക്കിയതായും സർക്കാർ അറിയിച്ചിരുന്നു.
Also read: Hathras: ഗ്രാമവാസികളുടെ കടുത്ത എതിർപ്പിനിടയിൽ എരിഞ്ഞടങ്ങി യുപി പെൺകുട്ടി
അതേസമയം ഉത്തർപ്രദേശ് പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ടിട്ടുള്ള പൊതുഹർജിയിലും കോടതിയുടെ (Supreme Court) തീരുമാനം ഇന്ന് ഉണ്ടാകും. കേസ് ഇന്ന് പരിഗണിക്കുന്നത് ചീഫ് ജസ്റ്റിസ് എസ്. എ. ബോബ്ഡേ അധ്യക്ഷനായ ബെഞ്ചാണ്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)