നൂഡല്‍ഹി:പാക് അധീന കശ്മീരിലെ ചൈനീസ് സാനിധ്യത്തെ ഇന്ത്യ അതീവ ജാഗ്രതയോടെയാണ് വീക്ഷിക്കുന്നത്.
ചൈനീസ് വ്യോമസേനയുടെ ടാങ്കര്‍ വിമാനം പാക് അധീന കശ്മീരില്‍ ഇറങ്ങിയതോടെയാണ് ഇന്ത്യ ഈ മേഖലയിലേക്ക് കൂടുതല്‍
ശ്രദ്ധ പതിപ്പിക്കുന്നത്. ഇന്ത്യയുമായി ഒരു സംഘര്‍ഷമുണ്ടായാല്‍ പാക് അധീന കശ്മീരിലെ സ്കര്‍ദു വ്യോമതാവളം പാകിസ്ഥാന്‍ ചൈനയ്ക്ക്
കൈമാറാനുള്ള സാധ്യത കണക്കിലെടുത്താണ് ഇന്ത്യയുടെ നീക്കം.
സ്കര്‍ദു വ്യോമതാവളത്തില്‍ ചൈനീസ് ടാങ്കര്‍ വിമാനമായ ഐഎല്‍ -78 ലാന്‍ഡ് ചെയ്തിരുന്നു.സ്കര്‍ദു വ്യോമതാവളം ലേയില്‍ നിന്ന് 100 കിലോമീറ്റര്‍ മാത്രം അകലെയാണ്.
പാകിസ്ഥാന്‍ നേരത്തെയും വിദേശരാജ്യങ്ങള്‍ക്ക് സ്വന്തം വ്യോമതാവളം ഉപയോഗിക്കുന്നതിന് അനുവാദം നല്‍കിയിട്ടുണ്ട്.അമേരിക്ക പാക് സൈനിക കേന്ദ്രങ്ങള്‍ ഉപയോഗിച്ചാണ് അഫ്ഗാനിസ്ഥാനിലെ
താലിബാനെതിരെ പോരാടിയത്.
അതേസമയം പാകിസ്ഥാനും ചൈനയും തമ്മിലുള്ള അടുത്ത ബന്ധവും ഇന്ത്യയെ ആശങ്ക പെടുത്തുന്നു.ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കണക്കിലെടുത്ത് പാകിസ്ഥാന്‍ സ്കര്‍ദു ചൈനയ്ക്ക് കൈമാറുന്നതിനുള്ള
സാധ്യത ഇന്ത്യ തള്ളിക്കളയുന്നില്ല.
അത് കൊണ്ട് തന്നെ പാക് അധീന കശ്മീരിലെ ഓരോ ചലനവും ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്.
സിന്‍ജിയാങ് പ്രവിശ്യയിലെ ഇന്ത്യയ്ക്ക് സമീപമുള്ള പ്രദേശത്തേക്ക് ചൈന എസ്.യു-27 യുദ്ധവിമാനങ്ങളും എത്തിച്ചിട്ടുണ്ട്.സിന്‍ജിയാങ്ങിന് പുറമേ ടിബറ്റിലെ വ്യോമതാവളവും ഉപയോഗിക്കാന്‍ കഴിയുന്നത്
ചൈനയ്ക്ക് വലിയ ശക്തി നല്‍കുന്ന ഘടകമാണ്.
അതേസമയം ഈ വ്യോമതാവളങ്ങള്‍ എല്ലാം നാലായിരം അടിക്ക് മുകളില്‍ സ്ഥിതി ചെയ്യുന്നതാണ് എന്നത് കൊണ്ട് തന്നെ മുഴുവന്‍ ആയുധങ്ങളും നിറയെ ഇന്ധനവുമായി യുദ്ധവിമാനങ്ങള്‍ക്ക് അവിടെ നിന്ന്
പറന്നുയരാന്‍ സാധിക്കില്ല,ഇന്ത്യയുടെ വ്യോമ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നത് ഇതിലും താഴെയാണ് അതുകൊണ്ട് തന്നെ ഇന്ത്യയ്ക്ക് ഇവിടെ വ്യക്തമായ ആധിപത്യമാണുള്ളത്.
Also Read:ഇന്ത്യ-ചൈന സംഘര്‍ഷം;അതിര്‍ത്തിയില്‍ യുദ്ധസമാന സാഹചര്യം;കരസേനാ മേധാവി പ്രതിരോധ മന്ത്രിയെ കണ്ടു!
ഈ സാഹചര്യത്തിലാണ് പാകിസ്ഥാന്‍റെ നീക്കങ്ങളെ ഇന്ത്യ ജാഗ്രതയോടെ വീക്ഷിക്കുന്നത്.നേരത്തെ തന്നെ പാക് അധീന കശ്മീരിലെ ഓരോ നീക്കവും ഇന്ത്യ ജാഗ്രതയോടെ നിരീക്ഷിക്കുകയായിരുന്നു.
അനധികൃത കയ്യേറ്റം ഒഴിഞ്ഞ് പോകണം എന്ന താക്കീത് നല്‍കിയ ഇന്ത്യ,
പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളെയും നിരീക്ഷിക്കുകയാണ്.ഐഎസ്ഐ പിന്തുണയോടെ പാക് അധീന കശ്മീരില്‍(POK) നടക്കുന്ന തീവ്ര വാദ ക്യാമ്പുകളുടെ
പൂര്‍ണ്ണ വിവരങ്ങള്‍ ഇതിനോടകം തന്നെ ഇന്ത്യ ശേഖരിച്ചിട്ടുണ്ട്.ഇന്ത്യന്‍ സൈന്യം പാക് അധീന കശ്മീരിലേക്ക് കടക്കുന്നതിനും സാധ്യതയുണ്ട്.
ഇന്ത്യ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്.നുഴഞ്ഞ് കയറ്റക്കാര്‍ക്കെതിരെയും തീവ്ര വാദ ക്യാമ്പുകള്‍ക്കെതിരെയും വന്‍ സൈനിക നീക്കം നടത്തുന്നതിനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്
എന്നാണ് വിവരം.