ഗാർഹിക സുരക്ഷയ്ക്കായി പോളിസി എടുക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!

മിക്കവരും ഭവനവായ്പയ്ക്ക് അപേക്ഷിച്ച അതേ ബാങ്കിൽ നിന്നും തന്നെ ഹോം ഇൻഷുറൻസ് എടുക്കാറുണ്ട്. അവിടെനിന്നും തന്നെ എടുക്കണമെന്ന് നിർബന്ധമൊന്നും ഇല്ല.  ബാങ്കിനുപുറമെ ഇത്തരം ഇൻഷുറൻസുകൾ പുറത്തുനിന്നുള്ള കമ്പനികളിൽ നിന്നും നിങ്ങൾക്ക് എടുക്കാവുന്നതാണ്.       

Last Updated : Jun 26, 2020, 11:44 AM IST
ഗാർഹിക സുരക്ഷയ്ക്കായി പോളിസി എടുക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക..!

ന്യുഡൽഹി:  മിക്ക ആളുകളും ഗാർഹിക സുരക്ഷയ്ക്കായി ഹോം ഇൻഷുറൻസ് പോളിസി എടുക്കുന്നത് വല്ല ഭൂകമ്പമോ തീപിടുത്തമോ ഉണ്ടായാൽ നഷ്ടപരിഹാരം ലഭിക്കുന്നതിനായിട്ടാണ്. ഇതിനുപുറമെ, മോഷണം, കൊള്ള, വൈദ്യുതി എന്നിവയ്ക്കും ഇൻഷുറൻസ് കമ്പനികൾ പരിരക്ഷ നൽകുന്നുണ്ട്. ഈ പരിരക്ഷയിൽ നിങ്ങളുടെ വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉൽ‌പ്പന്നങ്ങൾ കേടായാലും നിങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. വീടിനായി ഒരു ഇൻഷുറൻസ് പോളിസി എടുക്കുന്നതിന് നിങ്ങൾ ചിന്തിക്കുകയാണെങ്കിൽ അങ്ങനെ ചെയ്യുന്നതിനുമുമ്പ് ഒരുപാട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. 

Also read: മലയാളത്തിന്റെ ആക്ഷൻ ഹീറോയ്ക്ക് ഇന്ന് അറുപത്തിയൊന്ന് വയസ്..

ആളുകളിൽ ഭൂകമ്പ ഭയം 

കൊറോണ മഹാമാരിക്കിടയിലും രണ്ട് മാസത്തിനുള്ളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരവധി തവണ ഭൂകമ്പം അനുഭവപ്പെട്ടിട്ടുണ്ട്. ഡൽഹി-എൻ‌സി‌ആറിൽ ഏകദേശം 14 തവണ ഭൂകമ്പമുണ്ടായി എന്നാണ് റിപ്പോർട്ട്. അതുപോലെതന്നെ വടക്കുകിഴക്കൻ ഇന്ത്യയിലെ ഗുജറാത്ത്, മഹാരാഷ്ട്ര, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലും ഭൂകമ്പം രേഖപ്പെടുത്തിയിട്ടുണ്ട്.  

വീട് വാങ്ങുമ്പോൾ തന്നെ ഇൻഷുറൻസ് പരിരക്ഷയും എടുക്കുക 

മിക്കവരും ഭവനവായ്പയ്ക്ക് അപേക്ഷിച്ച അതേ ബാങ്കിൽ നിന്നും തന്നെ ഹോം ഇൻഷുറൻസ് എടുക്കാറുണ്ട്. അവിടെനിന്നും തന്നെ എടുക്കണമെന്ന് നിർബന്ധമൊന്നും ഇല്ല.  ബാങ്കിനുപുറമെ ഇത്തരം ഇൻഷുറൻസുകൾ പുറത്തുനിന്നുള്ള കമ്പനികളിൽ നിന്നും നിങ്ങൾക്ക് എടുക്കാവുന്നതാണ്. നിക്ഷേപ വിദഗ്ധൻ ജീതേന്ദ്ര സോളങ്കി ഞങ്ങളുടെ അസോസിയേറ്റ് വെബ്‌സൈറ്റായ zeebiz.com- നോട് സംസാരിക്കുന്നതിനിടെ പറഞ്ഞത് വീട് വാങ്ങുമ്പോൾ മാത്രമേ നിങ്ങൾ ഹോം ഇൻഷുറൻസ് എടുക്കാവൂവെന്നും കാരണം നിങ്ങൾക്ക് ഇത് വീണ്ടും വീണ്ടും ചെയ്യാൻ കഴിയില്ല എന്നുമാണ്.

Also read: Corona: ഏറ്റവും വില കുറഞ്ഞ വെന്റിലേറ്റർ തയ്യാറാക്കി ഇന്ത്യ, വില എത്രയെന്ന് അറിയണ്ടേ? 

തീപിടുത്തത്തിലും ഭൂകമ്പത്തിലും മാത്രമേ ഹോം ഇൻഷുറൻസ് ലഭിക്കൂവെന്നാണ് പലരുടെയും വിചാരം.  എന്നാൽ അത് ശരിയല്ല   ഇപ്പോൾ കമ്പനികൾ വീട്ടിലുള്ള ഉപകരണങ്ങളായ ടിവി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, എസികൾ എന്നിവയ്ക്കും കമ്പനികൾ ക്ലെയിമുകൾ നൽകുന്നുണ്ട്. ഇതിനുപുറമെ, മോഷണമോ കവർച്ചയോ ഉണ്ടായാൽ ഒരു ക്ലെയിം കണ്ടെത്താനാകും. അതിനായി ആഭരണങ്ങളും വീട്ടുപകരണങ്ങളും വാങ്ങുമ്പോൾ ഉണ്ടാക്കുന്ന ബില്ലുകൾ സൂക്ഷിച്ചു വയ്ക്കേണ്ടി വരും.   കൂടാതെ മോഷണത്തെക്കുറിച്ചുള്ള വിവരങ്ങളും അടുത്തുള്ള സ്റ്റേഷനിൽ നൽകേണ്ടിവരും. എഫ്‌ഐ‌ആർ രജിസ്റ്റർ ചെയ്തതിനുശേഷം മാത്രമേ ക്ലെയിം ലഭിക്കുകയുളളൂ.  

Trending News