India COVID Update : രാജ്യത്ത് 10,929 പേർക്ക് കൂടി കോവിഡ് രോഗബാധ; 12,509 പേർ രോഗമുക്തി നേടി

കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 14.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 12,729 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.    

Written by - Zee Malayalam News Desk | Last Updated : Nov 6, 2021, 09:53 AM IST
  • കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 14.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 12,729 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.
  • കഴിഞ്ഞ 29 ദിവസങ്ങളായി 20000 ത്തിൽ താഴെ പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിക്കുന്നത്. മാത്രമല്ല കഴിഞ്ഞ 132 ദിവസങ്ങളായി പ്രതിദിനം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50000 ത്തിൽ താഴെ മാത്രമാണ്.
  • നിലവിലെ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനമാണ്.
  • കൂടാതെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനമാണ്.
India COVID Update : രാജ്യത്ത് 10,929 പേർക്ക് കൂടി കോവിഡ് രോഗബാധ; 12,509 പേർ രോഗമുക്തി നേടി

New Delhi : രാജ്യത്ത് (India) കഴിഞ്ഞ 24 മണിക്കൂറുകളിൽ 10,929 പേർക്ക് കൂടി കോവിഡ് (Covid 19) രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസത്തേക്കാൾ കോവിഡ് രോഗബാധയിൽ 14.2 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 12,729 പേർക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്.  കഴിഞ്ഞ 29 ദിവസങ്ങളായി 20000 ത്തിൽ താഴെ പേർക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിക്കുന്നത്.

മാത്രമല്ല കഴിഞ്ഞ 132 ദിവസങ്ങളായി പ്രതിദിനം കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 50000 ത്തിൽ താഴെ മാത്രമാണ്. നിലവിലെ രാജ്യത്തെ പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.35 ശതമാനമാണ്.  കൂടാതെ വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.27 ശതമാനമാണ്. കഴിഞ്ഞ 42 ദിവസങ്ങളായി വീക്കിലി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2 ശതമാനത്തിൽ താഴെ തന്നെ തുടരുകയാണ്.

ALSO READ: Breaking..! അടിയന്തര ഉപയോഗത്തിന് Covaxin...!! അംഗീകാരം നല്‍കി WHO

കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത്  392 പേർ കൂടി കോവിഡ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. ഇതുവരെ രാജ്യത്ത് ആകെ 460265 പേരാണ് രോഗബാധയെ തുടർന്ന് മരണപ്പെട്ടത്. രാജ്യത്ത് കോവിഡ് രോഗമുക്തി നിരക്കും ഉയർന്ന് തന്നെ തുടരുകയാണ് . രാജ്യത്ത് ഇതുവരെ 33737468 പേരാണ് കോവിഡ് രോഗമുക്തി നേടിയത്.

ALSO READ: India COVID Update : രാജ്യത്ത് 12,885 പേർക്ക് കൂടി കോവിഡ് രോഗബാധ; 461 മരണം

നിലവിൽ രാജ്യത്ത് കോവിഡ് രോഗബാധയെ തുടർന്ന് ചികിത്സയിൽ  കഴിയുന്നവരുടെ എണ്ണം 146950 ആണ്. കൂടാതെ രാജ്യത്ത് കോവിഡ് വാക്‌സിനേഷനും ദ്രുതഗതിയിൽ പുരരോഗമിക്കുകയാണ്. രാജ്യത്ത് ഇതുവരെ 1.07  കോടി  വിതരണം ചെയ്തത് കഴിഞ്ഞു.  കഴിഞ്ഞ 24 മണിക്കൂറിൽ മാത്രം 2075942 പേരാണ് വാക്‌സിൻ ഡോസ് സ്വീകരിച്ചത് .

ALSO READ: India COVID Update : രാജ്യത്ത് 11,903 പേർക്ക് കൂടി കോവിഡ് രോഗബാധ; 311 പേർ മരണപ്പെട്ടു

ഈ ആഴ്ച ഇന്ത്യന്‍ നിര്‍മ്മിത കോവിഡ് വാക്സിനായ   Covaxin-ന്   ലോകാരോഗ്യ സംഘടന അംഗീകാരം നൽകി. അടിയന്തിര ഉപയോഗത്തിനാണ്  WHO അനുമതി നല്‍കിയിരിയ്ക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ  Technical Advisory Group (TAG)  ആണ്  വാക്സിന് അനുമതി നല്‍കിയത്.  ഇതോടെ ഇന്ത്യയുടെ  Covaxin  അടിയന്തിര ഉപയോഗത്തിനുള്ള വാക്സിനുകളുടെ  (Emergency  Use Listing - EUL) പട്ടികയില്‍ ഇടം പിടിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News