ന്യൂഡൽഹി: India Covid Update: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 2,51,209 പുതിയ കോവിഡ് കേസുകള്‍ (Covid 19). നിലവിൽ 21,05,611 രോഗികളാണ് രാജ്യത്തുള്ളത്. 627 പേര്‍ രോഗബാധിതരായി മരണമടഞ്ഞു.
India reports 2,51,209 new #COVID19 cases, 627 deaths and 3,47,443 recoveries in the last 24 hours
Active case: 21,05,611 (5.18%)
Daily positivity rate: 15.88%Total Vaccination : 1,64,44,73,216 pic.twitter.com/vz7DhaPdvz
— ANI (@ANI) January 28, 2022
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 15.88 % ആണ്. 24 മണിക്കൂറില്‍ 3,47,443 പേര്‍ രോഗമുക്തരായിട്ടുണ്ട്. ഇതുവരെ വാക്സീന്‍ സ്വീകരിച്ചത് 1,64,44,73,216 പേരാണ്. ഇതിനിടയിൽ ഒമിക്രോൺ ബാധിച്ചവരില്‍ കൊവിഡിനെതിരായ പ്രതിരോധശേഷി കൂടുന്നെന്ന് എയിംസ്, ഐസിഎംആര്‍ പഠന റിപ്പോർട്ട് പറയുന്നു.
Also Read: Black Fungus: മാസങ്ങൾക്ക് ശേഷം മുംബൈയിൽ വീണ്ടും ബ്ലാക്ക് ഫംഗസ്, ആശങ്കയില്‍ സംസ്ഥാനം
കോവിഡ് സ്ഥിതി വിലയിരുത്താൻ ഇന്ന് തെക്കൻ സംസ്ഥാനങ്ങളിലെ ആരോഗ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. വാക്സിനേഷൻ നിരക്കും ചികിത്സാ സൗകര്യങ്ങളും യോഗത്തിൽ വിലയിരുത്തും. അതേസമയം കോവിഡ് നിയന്ത്രണങ്ങൾ അടുത്ത മാസം വരെ നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് നൽകിയ മുൻ നിർദേശങ്ങളുടെ കാലാവധി ഫെബ്രുവരി 28 വരെ നീട്ടിയതായി ആഭ്യന്തര സെക്രട്ടറി സംസ്ഥാനങ്ങൾക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
Also Read: Girls Missing: കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ പെൺകുട്ടികളിൽ ഒരാളെക്കൂടി കണ്ടെത്തി!
407 ജില്ലകളിൽ പൊസിറ്റിവിറ്റി നിരക്ക്10 ശതമാനത്തിന് മുകളിലാണെന്നും ഇത് ഗൗരവതരമാണെന്നും ജാഗ്രത കുറയരുതെന്നും കത്തിൽ വ്യക്തമാക്കുന്നുണ്ട്. പ്രാദേശികമായ നിയന്ത്രണം ഏർപ്പെടുത്തി രോഗ വ്യാപനം തടയാനും നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് വ്യാപനം കുറഞ്ഞതോടെ ഡൽഹി, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...