Airforce Recruitment 2022: വ്യോമസേനയിൽ വമ്പൻ അവസരങ്ങൾ, 10-ാം ക്ലാസുകാർക്കും അപേക്ഷിക്കാം

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

Written by - Zee Malayalam News Desk | Last Updated : Apr 20, 2022, 12:27 PM IST
  • 18 നും 25 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം
  • 12-ാം ക്ലാസ് പാസായവർക്ക് ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം
  • വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Airforce Recruitment 2022: വ്യോമസേനയിൽ വമ്പൻ അവസരങ്ങൾ, 10-ാം ക്ലാസുകാർക്കും അപേക്ഷിക്കാം

വ്യോമസേനയിൽ  വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മൾട്ടി ടാസ്‌കിംഗ് സ്റ്റാഫ്, കാർപെന്റർ, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ഹിന്ദി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലാണ് അപേക്ഷ ക്ഷണിച്ചത്. ഉദ്യോഗാർഥികൾ indianairforce.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കണം. 2022 ഏപ്രിൽ 27 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയ്യതി.

തിരഞ്ഞെടുപ്പ് പ്രക്രിയ

എഴുത്തുപരീക്ഷ, ശാരീരിക ക്ഷമത പരീക്ഷ, വൈദ്യ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.  അഞ്ച് തസ്തികകളിലാണ്  നിലവിൽ ഒഴിവുകളുള്ളത്. വിശദ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക.

Also Read: Viral Video: ഗുജറാത്തി ഭാഷയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് ലോകാരോഗ്യ സംഘടന മേധാവി, കയ്യടിച്ച് നരേന്ദ്രമോദി

വിദ്യാഭ്യാസ യോഗ്യത

പത്താം ക്ലാസ് പാസായവർക്ക് മൾട്ടി ടാസ്‌കിംഗ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ് തസ്തികകളിലേക്ക് അപേക്ഷിക്കാം. കാർപെന്റർ തസ്തികകളിലേക്ക് ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ യോഗ്യതയോ തതുല്യമായ യോഗ്യതയോ വേണം.  കുക്ക് തസ്തികകളിൽ കാറ്ററിങ്ങിൽ സർട്ടിഫിക്കറ്റും വേണം. 12-ാം ക്ലാസ് പാസായവർക്ക് ഹിന്ദി ടൈപ്പിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷിക്കാം. ഹിന്ദിയിൽ 30 w/pm ഉം ഇംഗ്ലീഷിൽ 35 w/pm ഉംമാണ് വേണ്ട അടിസ്ഥാന വേഗത.

Also Read: Viral video: ബോട്ടിൽ നിന്നും വെള്ളത്തിലേക്കൊരു അത്യു​ഗ്രൻ ചാട്ടം​; കാട്ടിലേക്ക് മടങ്ങി കടുവ- വീഡിയോ വൈറൽ

പ്രായ പരിധി

18 നും 25 നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാം . ഒബിസി വിഭാഗത്തിന് 18 മുതൽ 28 വയസ്സും എസ്‌സി, എസ്ടി വിഭാഗങ്ങൾക്ക് 18 മുതൽ 30 വയസ്സുവരെയുമാണ് നിലവിലെ പ്രായ പരിധി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News