ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിക്കും...

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ പുതിയ നീക്കം. 

Last Updated : Dec 27, 2019, 11:00 AM IST
  • ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്
  • കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8%ന്‍റെ ഇടിവുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രാ നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്
ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിക്കും...

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്ക് അംഗീകാരം നല്‍കി കേന്ദ്ര സര്‍ക്കാര്‍. കിലോമീറ്ററിന് അഞ്ച് പൈസ മുതല്‍ 40 പൈസ വരെ വര്‍ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യന്‍ റെയില്‍വേ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഈ പുതിയ നീക്കം. 

കഴിഞ്ഞ നവംബര്‍ മാസത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന നടപ്പാക്കാന്‍ അനുമതി നല്‍കിയതായാണ് സൂചന.

കഴിഞ്ഞ ഒക്ടോബറില്‍ റെയില്‍വേ വരുമാനത്തില്‍ 7.8%ന്‍റെ ഇടിവുണ്ടായിരുന്നു. ചരക്ക് നീക്കത്തില്‍ നിന്നും ഇന്ത്യന്‍ റെയില്‍വേയുടെ വരുമാനം ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴ് മാസത്തിനിടെ 19,412 കോടി കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. ചരക്കുനീക്കത്തില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം റെയില്‍വേയ്ക്ക് ലഭിച്ചില്ല. 

ഈ സാഹചര്യത്തിലാണ് യാത്രാ നിരക്ക് വര്‍ദ്ധനയുമായി റെയില്‍വേ മുന്നോട്ടുപോകുന്നത്. സി കാറ്റഗറിയിലും അണ്‍ റിസര്‍വ്ഡ് കാറ്റഗറിയിലും സീസണ്‍ ടിക്കറ്റുകളിലും കിലോമീറ്ററിന് 5 പൈസ മുതല്‍ 40 പൈസ വരെ വര്‍ദ്ധനവ് വരുത്താനാണ് നീക്കം. അതേസമയം, ചരക്കുനീക്ക നിരക്ക് വര്‍ധനയുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ട്.

ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നു. ഝാര്‍ഖണ്ഡ് നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് നിരക്ക് വര്‍ദ്ധന തടഞ്ഞുവച്ചിരുന്നത്. എന്നാല്‍, അടുത്ത വര്‍ഷം തുടക്കത്തില്‍ തന്നെ ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പ് നടക്കുന്നതിനാല്‍ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന ഉടന്‍ പ്രാബല്യത്തില്‍ വരില്ല എന്നാണ് റിപ്പോര്‍ട്ട്.
 
ജനുവരിയിലാണ് ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ഡല്‍ഹി തിരഞ്ഞെടുപ്പിന് മുന്‍പ് ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചാല്‍ അത് തിരിച്ചടിയാകുമെന്ന ആശങ്ക സര്‍ക്കാറിനുണ്ട്. അതിനാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ട്രെയിന്‍ യാത്രാ നിരക്ക് വര്‍ദ്ധന പ്രാബല്യത്തില്‍ വരികയുള്ളൂ എന്നാണ് സൂചന.

Trending News