മൈസൂരു: International Yoga Day 2022: ഇന്ന് അന്താരാഷ്ട്ര യോഗ ദിനം. എല്ലാ വര്‍ഷവും ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി (International Yoga Day) ആചരിക്കുന്നു. അന്താരാഷ്ട്ര യോഗ ദിനം എന്ന ആശയം കൊണ്ടുവന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ്. യോഗയുടെ നേട്ടങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനായാണ് എല്ലാ വര്‍ഷവും ജൂണ്‍ മാസത്തില്‍ അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കുന്നത്. ഭാരതീയ സംസ്‌കാരം ലോകത്തിനു നല്‍കിയ സംഭാവനകളില്‍ ഒന്നാണ് യോഗാഭ്യാസം.
'മനുഷ്യത്വത്തിനായി യോഗ' എന്നതാണ് ഇത്തവണത്തെ യോഗദിന സന്ദേശം. എട്ടാമത് അന്താരാഷ്‌ട്ര യോഗ ദിനമായ ഇന്ന് മൈസൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന യോഗ പ്രകടനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് പേരാണ് രാവിലെ 7 മുതൽ 7 :45 വരെ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുക. ആസാദി കാ അമൃത് മഹോത്സവത്തെ യോഗ ദിനാഘോഷങ്ങളുമായി സംയോജിപ്പിച്ച് മൈസൂരുവിൽ നടക്കുന്ന പരിപാടിയോടൊപ്പം 75 കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തിൽ രാജ്യത്തെ 75 കേന്ദ്രങ്ങളിൽ യോഗ പ്രകടനങ്ങൾ നടക്കും.
Karnataka | Prime Minister Narendra Modi arrives at Mysuru Palace Ground where he will perform Yoga, along with others, on #InternationalDayOfYoga
Union Minister Sarbananda Sonowal, CM Basavaraj Bommai and others are also present here. pic.twitter.com/cfj84smyB6
— ANI (@ANI) June 21, 2022
രാജ്യത്തുടനീളം വിവിധ വിദ്യാഭ്യാസ, സാമൂഹിക, രാഷ്‌ട്രീയ, സാംസ്‌കാരിക, മത, കോർപ്പറേറ്റ് സ്ഥാപനങ്ങളും കോടിക്കണക്കിന് വരുന്ന ജനങ്ങളും ഇന്ന് യോഗാ പ്രദർശനം നടത്തും. ഇത്തവണത്തെ യോഗദിനം വിജയിപ്പിക്കണമെന്നും യോഗയെ കൂടുതൽ ജനകീയമാക്കണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യർത്ഥിച്ചിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ നാസിക് ജ്യോതിർലിംഗ ത്രൈംബകേശ്വര ക്ഷേത്രസമുച്ചയത്തിലും വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ തിരുവനന്തപുരം ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ നടയിലും സംഘടിപ്പിക്കുന്ന യോഗ ദിനാചരണത്തിൽ പങ്കെടുക്കും.
#WATCH LIVE via ANI FB | Prime Minister Narendra Modi leads the #InternationalDayOfYoga celebrations from Karnataka's Mysuru. https://t.co/3mo97GEPcV pic.twitter.com/GibuQa0LqC
— ANI (@ANI) June 21, 2022
യോഗയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുക എന്ന ലക്ഷ്യത്തോടെ 2015 ജൂണ്‍ 21 നാണ് യോഗ ദിനം ആദ്യമായി ആഘോഷിച്ചത്. 5000ത്തോളം വര്‍ഷം പഴക്കമുള്ള യോഗാഭ്യാസം വ്യായാമമുറയ്ക്ക് അപ്പുറം ഒരു ജീവിതചര്യയാണ്. ജാതി മത വര്‍ഗ്ഗ വര്‍ണ്ണ ഭേദമെന്യേ എല്ലാവരും യോഗ പരിശീലിക്കുന്നുമുണ്ട്.
2014 സെപ്തംബര്‍ 27ന് ഐക്യരാഷ്ട്ര സഭയുടെ 69 - മത്തെ സമ്മേളനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടു വച്ച ആശയമാണ് അന്താരാഷ്ട്ര യോഗ ദിനം. യോഗയ്ക്കായി ഒരു അന്താരാഷ്ട്ര ദിനം വേണമെന്ന മോദിയുടെ ആവശ്യം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയില്‍ റിക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ അംഗീകരിക്കപ്പെടുകയും ചെയ്തു.
'ആസാദി കാ അമൃത് മഹോത്സവ്' വര്‍ഷത്തില്‍ ഈ യോഗ ദിനം വരുന്നതിനാല്‍ കേന്ദ്രസർക്കാർ രാജ്യത്തുടനീളം വിവിധ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...