IOCL Jobs 2023 : ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 106 എക്സിക്യൂട്ടീവ് ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 28 മുതൽ ഔദ്യോഗിക വെബ്സൈറ്റ് iocl.com സന്ദർശിച്ച് അപേക്ഷിക്കണം.

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 04:36 PM IST
  • ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി എക്സിക്യൂട്ടീവ് ലെവൽ 1 പോസ്റ്റുകൾക്ക് 35 വയസ്
  • സംവരണാനുകൂല്യങ്ങൾ അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ്
  • 106 ഒഴിവുകളാണ് ആകെ ഇതിൽ 96 ഒഴിവുകൾ മെക്കാനിക്കൽ എൻജിനീയർ
IOCL Jobs 2023 : ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ 106 എക്സിക്യൂട്ടീവ് ഒഴിവുകൾ, അപേക്ഷിക്കേണ്ട വിധം

IOCL Jobs 2023: ജോലി അന്വേഷിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഒരു മികച്ച വാർത്ത. ഇന്ത്യൻ ഓയിൽ 106 എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ തയ്യാറുള്ളവരും യോഗ്യതയുള്ളവരുമായ ഉദ്യോഗാർത്ഥികൾക്ക് ഫെബ്രുവരി 28 മുതൽ ഔദ്യോഗിക വെബ്സൈറ്റ് iocl.com സന്ദർശിച്ച് അപേക്ഷിക്കണം.

അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 22 ആണ്.വിജ്ഞാപനം അനുസരിച്ച്, ഓൺലൈൻ ഫോം പൂരിപ്പിച്ച ശേഷം, അപേക്ഷകർ അപേക്ഷാ ഫോമിന്റെ ഹാർഡ് കോപ്പിയും അനുബന്ധ രേഖകളും അയയ്‌ക്കേണ്ടതുണ്ട്. ഉദ്യോഗാർത്ഥികൾ ഹാർഡ് കോപ്പി അയയ്‌ക്കേണ്ട വിലാസം- പോസ്റ്റ് ബോക്‌സ് നമ്പർ 3096, ഹെഡ് പോസ്റ്റ് ഓഫീസ്, ലോധി റോഡ്, ന്യൂഡൽഹി 110003.

106 ഒഴിവുകളാണ് ആകെ ഇതിൽ 96 ഒഴിവുകൾ മെക്കാനിക്കൽ എൻജിനീയർ/ ഇലക്ട്രിക്കൽ എൻജിനീയർ/ സിവിൽ എൻജിനീയറിങ്/ ഇൻസ്ട്രുമെന്റൽ എൻജിനീയറിങ്. അതേസമയം, മെക്കാനിക്കൽ എഞ്ചിനീയറിംഗ് തസ്തികയിൽ 10 ഒഴിവുകൾ എന്നിങ്ങനെയുണ്ട്. 

യോഗ്യത

ഉദ്യോഗാർത്ഥികൾ കുറഞ്ഞത് 60% മാർക്കോടെ എഞ്ചിനീയറിംഗിൽ BE/B.Tech/Diploma ഉണ്ടായിരിക്കണം. അപേക്ഷകർക്ക് വിജ്ഞാപനത്തിൽ പോയി കൂടുതൽ വിവരങ്ങൾ ലഭിക്കും.

പ്രായപരിധി

ഉദ്യോഗാർത്ഥികളുടെ ഉയർന്ന പ്രായപരിധി എക്സിക്യൂട്ടീവ് ലെവൽ 1 പോസ്റ്റുകൾക്ക് 35 വയസും എക്സിക്യൂട്ടീവ് ലെവൽ 2 തസ്തികകൾക്ക് 45 വയസും ആയിരിക്കണം. എന്നിരുന്നാലും സംവരണാനുകൂല്യങ്ങൾ അനുസരിച്ച് ഉദ്യോഗാർത്ഥികൾക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും

ഇതുപോലെ അപേക്ഷിക്കാം

ആദ്യം ഔദ്യോഗിക വെബ്സൈറ്റിലേക്ക് പോകുക.
റിക്രൂട്ട്മെന്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
വ്യക്തിഗത വിശദാംശങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
- ഫോം പൂരിപ്പിച്ച് സമർപ്പിക്കുക.
ഫോമിന്റെ ഒരു പകർപ്പ് ഡൗൺലോഡ് ചെയ്‌ത് നിങ്ങളുടെ പക്കൽ സൂക്ഷിക്കുക.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News