Mumbai: കൊറോണ വൈറസ് ലോകത്തെ പിടിമുറുക്കിയിരിയ്ക്കുന്ന അവസരത്തില്‍ നിരവധി രാജ്യങ്ങള്‍ കോവിഡ് വാക്‌സിന്‍റെ നിര്‍മാണത്തിലാണ്...
പല രാജ്യങ്ങളുടെയും Covid vaccine നിര്‍മ്മാണം അന്തിമ ഘട്ടത്തിലാണ്. എന്നാല്‍, ചില രാജ്യങ്ങള്‍ നിര്‍മിക്കുന്ന വാക്‌സിനുകളില്‍ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്ത പുറത്തു വന്നതോടെ വിഷയത്തില്‍ ഇടപെട്ടിരിയ്ക്കുകയാണ് മുസ്ലീം മത പണ്ഡിതര്‍.
ചൈന നിര്‍മ്മിക്കുന്ന വാക്സിനിലാണ് പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുള്ളതായി റിപ്പോര്‍ട്ട് വന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന സുന്നി മുസ്ലീം ഉലമകളുടെ യോഗത്തില്‍ ചൈനീസ് വാക്‌സിനില്‍ പന്നി കൊഴുപ്പ് അടങ്ങിയിരിക്കുന്നതിനാല്‍ ഒരു മുസ്ലിമും അത് ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി.
പന്നിയുടെ ഒരു രോമം കിണറ്റില്‍ വീണാല്‍ ആ കിണറ്റില്‍ നിന്നുള്ള വെള്ളം മുസ്ലിങ്ങള്‍ക്ക് നിരോധിക്കപ്പെട്ടത് ആണ്; അതുകൊണ്ട് പന്നിയിറച്ചി ജെലാറ്റിന്‍ അടങ്ങിയ വാക്സിന്‍ ഒരു മുസ്ലിമിനും നല്‍കാനാവില്ല,വാക്സിന്‍ ഹറാം തന്നെ. ! മുസ്ലിം പണ്ഡിതര്‍ പറഞ്ഞു.
ചൈനീസ് വാക്‌സിന്‍ 'ഹറാം' ആണെന്നാണ് മതപണ്ഡിതരുടെ പ്രഖ്യാപനം. ഇസ്ലാമിക നിയമങ്ങളുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ ഉലമകള്‍ എന്നറിയപ്പെടുന്ന മുസ്ലിം പണ്ഡിതന്മാരാണ് യോഗം വിളിച്ചത്. ഇസ്ലാമിക നിയമപ്രകാരം പന്നി കഴിക്കുന്നത് നിരോധിച്ചിട്ടുണ്ടെന്നും അതില്‍ അടങ്ങിയിരിക്കുന്ന എന്തും അനുവദനീയമല്ലെന്നും യോഗത്തിന് ശേഷം നേതാക്കള്‍ വ്യക്തമാക്കി.
Also read: Covid Update: സംസ്ഥാനത്ത് 5,177 പേര്‍ക്കുകൂടി കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.23
സംഭരണത്തിലും ഗതാഗതത്തിലും വാക്‌സിനുകള്‍ സുരക്ഷിതവും ഫലപ്രദവുമായി നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനാണ് പന്നിയിറച്ചിയില്‍നിന്നുള്ള കൊഴുപ്പ് ഒരു സ്റ്റെബിലൈസറായി ഉപയോഗിക്കപ്പെടുന്നത്.
കോവിഡ് വാക്സിനില്‍ പന്നിയുടെ കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ലോകമെമ്പാടുമുള്ള മുസ്ലിങ്ങള്‍ക്കിടയില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.