Priyanka Gandhi: കർണ്ണാടകയിലും തെലങ്കാനയിലും..? പ്രിയങ്ക രണ്ടിടത്ത് മത്സരിക്കുമെന്ന് സൂചന

Priyanka Gandhi will contest in two states: കർണാടകയിലെ കൊപ്പല്‍ മണ്ഡലത്തിലും തെലങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 14, 2024, 04:04 PM IST
  • എട്ട് നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍ണ്ണാടകയിലെ പിന്നാക്ക ജില്ലകളില്‍ ഒന്നാണ് കൊപ്പല്‍.
  • ആറ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണമാണ്. ബിജെപിയുടെ കാരാടി സങ്കണ്ണയാണ് നിലവില്‍ കൊപ്പല്‍ മണ്ഡലത്തിലെ എംപി.
Priyanka Gandhi: കർണ്ണാടകയിലും തെലങ്കാനയിലും..? പ്രിയങ്ക രണ്ടിടത്ത് മത്സരിക്കുമെന്ന് സൂചന

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പ്രിങ്കഗാന്ധി രണ്ടിടത്ത് മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന തെലങ്കാനയും കര്‍ണ്ണാടകയുമാണ് പരിഗണനയിലെന്ന് വാര്‍ത്താ ഏജന്‍സിയായ ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ വാര്‍ത്തയുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്നും പ്രതികരണമൈാന്നും ഇതുവരെ ഉണ്ടായിട്ടില്ല. 

കർണാടകയിലെ കൊപ്പല്‍ മണ്ഡലത്തിലും തെലങ്കാനയിലെ മറ്റൊരു മണ്ഡലത്തിലും പ്രിയങ്ക മത്സരിച്ചേക്കുമെന്നാണ് എഐസിസി വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് റിപ്പോര്‍ട്ട് എത്തിയിരിക്കുന്നത്. എട്ട് നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്ന കര്‍ണ്ണാടകയിലെ പിന്നാക്ക ജില്ലകളില്‍ ഒന്നാണ് കൊപ്പല്‍. ആറ് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ഭരണമാണ്. ബിജെപിയുടെ കാരാടി സങ്കണ്ണയാണ് നിലവില്‍ കൊപ്പല്‍ മണ്ഡലത്തിലെ എംപി. 

ALSO READ: അയോധ്യയിലേക്കില്ലെന്ന് വ്യക്തമാക്കി അഖിലേഷ് യാദവ്; കുടുംബസമേതം പിന്നീട് സന്ദർശിക്കും

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 1978ല്‍ കര്‍ണ്ണാടകയിലെ ചിക്ക് മംഗളൂരുവില്‍ നിന്ന് മത്സരിച്ച് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു. കര്‍ണ്ണാടകിയിലെ ബെല്ലാരിയില്‍ 1999ല്‍ മത്സരിച്ച സോണിയാഗാന്ധിയും വിജയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രിയങ്കാഗാന്ധി കര്‍ണ്ണാടകയില്‍ നിന്ന് മത്സരിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News