"ലാളിത്യ"ത്തിന്‍റെ പര്യായമായി ഇവാന്‍ക....!!

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മകള്‍ ഇവാന്‍ക ട്രംപിന്‍റെ വസ്ത്രധാരണമാണ് ഇന്ന് സോഷ്യല്‍ മീഡിയയും ഫാഷന്‍ ലോകവും ഒരേപോലെ ചര്‍ച്ച ചെയ്യുന്നത്.

Last Updated : Feb 24, 2020, 04:36 PM IST
"ലാളിത്യ"ത്തിന്‍റെ പര്യായമായി ഇവാന്‍ക....!!

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം ഇന്ത്യ സന്ദര്‍ശനത്തിനെത്തിയ മകള്‍ ഇവാന്‍ക ട്രംപിന്‍റെ വസ്ത്രധാരണമാണ് ഇന്ന് സോഷ്യല്‍ മീഡിയയും ഫാഷന്‍ ലോകവും ഒരേപോലെ ചര്‍ച്ച ചെയ്യുന്നത്.

അതിനു കാരണവുമുണ്ട്... ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇവാന്‍ക അണിഞ്ഞത് കഴിഞ്ഞ വര്‍ഷം അര്‍ജന്‍റീന സന്ദര്‍ശനത്തില്‍ ധരിച്ച അതേ വസ്ത്രമാണ്. വസ്ത്രം ആവര്‍ത്തിച്ച് ഉപയോഗിച്ചു എന്നതുകൂടാതെ, വസ്ത്രത്തിന്‍റെ വിലയും ഒരേസമയം ചര്‍ച്ചാവിഷയമായിരിക്കുകയാണ്..!!

 

പ്രോന്‍സ ഷൗലര്‍ എന്ന ബ്രാന്‍ഡിന്‍റെ 1.7 ലക്ഷം രൂപയുടെ മിഡി ഫ്‌ലോറല്‍ പ്രിന്‍റ് ഡ്രസ് ആണ് ഇവാന്‍ക ധരിച്ചിരുന്നത്.

ലൈഫ്‌സ്റ്റൈല്‍ ബ്രാന്‍ഡ് സംരംഭക ആയിരുന്നിട്ടുകൂടി ഒരേ വസത്രം രണ്ടുതവണ അണിയാന്‍ തയ്യാറായ ഇവാന്‍കയുടെ ലാളിത്യമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

സെലിബ്രിറ്റികള്‍ ഉള്‍പ്പടെയുള്ളവര്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം പിന്നീട് ഉപയോഗിക്കാറില്ല. അഥവാ ഉപയോഗിച്ചാല്‍ അത് വാര്‍ത്തയായി മാറും. ഇവാന്‍കയുടെ കാര്യത്തിലും അതാണ് സംഭവിച്ചിരിക്കുന്നത്. എന്നാല്‍, ഒരേ വസ്ത്രം ആവര്‍ത്തിക്കുക വഴി, ശക്തമായ ഒരു ഫാഷന്‍ സ്റ്റേറ്റ്‌മെ ന്‍റാണ് ഇവാന്‍ക നല്‍കിയിരിക്കുന്നത്

ഇവാന്‍കയുടെ വസ്ത്രധാരണം ട്രംപിന്‍റെ പല വിദേശ യാത്രകളിലും മാധ്യമ ശ്രദ്ധ നേടിയതാണ്. എന്നാല്‍, എന്തുകൊണ്ട് ഇവാന്‍ക ഒരേ വസ്ത്രം ഇന്ത്യയിലും അണിഞ്ഞു എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

അതിന് ആഗോള തലത്തിലെ വസ്ത്രധാരണ ട്രെന്‍ഡാണ് കാരണം എന്നാണ് ഫാഷന്‍ ലോക൦ പറയുന്നത്.  അമേരിക്കയില്‍ അടുത്തിടെ പ്രശസ്തമായ വസ്ത്രധാരണ രീതിയാണ് ഇവാന്‍ക പിന്തുടര്‍ന്നത് എന്നതാണ് വസ്തുത. ഒരേ തരം വസ്ത്രങ്ങള്‍ പല ചടങ്ങുകളിലായി ഉപയോഗിക്കുന്ന രീതിയാണിത്.

ഇവാന്‍ക പ്രമുഖ ലൈഫ്‌സ്റ്റെല്‍ ബ്രാന്‍ഡ് നിക്ഷേപകയായത് കൊണ്ട് വസ്ത്രധാരണത്തില്‍ വലിയ ശ്രദ്ധ ചെലുത്താറുണ്ട്. ഇവാന്‍ക ധരിച്ചിരുന്ന വസ്ത്രം 2019ലെ അര്‍ജന്‍റീന സന്ദര്‍ശനത്തിലാണ് ആദ്യമായി ഇവര്‍ ധരിച്ചത്. അന്നും അവരുടെ ഡ്രസ്സ്‌ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അര്‍ജന്‍റീനയില്‍ നീല നിറത്തിലുള്ള ഹീലുകളുള്ള ചെരുപ്പുകളാണ് അവര്‍ ധരിച്ചത്. ഒപ്പം നീളം കുറഞ്ഞ ഹെയര്‍സ്റ്റെലും. പക്ഷേ, ഇന്ത്യയില്‍ ചുവപ്പ് നിറത്തിലുള്ള ചെരുപ്പുമാണ് അണിഞ്ഞ അവര്‍ നീളമേറിയ മുടിയും ഒപ്പം കമ്മലുകളും അണിഞ്ഞിരുന്നു.  

എന്നാല്‍, ഇതൊക്കെയാണെങ്കിലും സന്ദര്‍ശനത്തിന്‍റെ രണ്ടാമത്തെ ദിവസം ഇവാന്‍ക ഏതുവസ്ത്രമാണ് ധരിക്കുക എന്നാണ് ഫാഷന്‍ ലോകം ഇപ്പോള്‍ ഉറ്റുനോക്കുന്നത്...

 

Trending News