ശ്രീനഗര്‍: ജമ്മു കശ്മീരില്‍ സിആര്‍പിഎഫ് പൊലീസ് സംയുക്ത സേനയുടെ ക്യാംപ് ഭീകരര്‍ ആക്രമിച്ചു . ഉദംപൂര്‍ ജില്ലയില്‍ ജമ്മു ശ്രീനഗര്‍ ദേശീയ പാതയ്ക്കു സമീപമുള്ള ക്യാംപിലേക്ക് ഇരച്ചുകയറിയ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.
സംഭവത്തില്‍4 ഭീകരരും ഒരു സിആര്‍പിഎഫ് ജവാനും കൊല്ലപ്പെട്ടു. ഏറ്റുമുട്ടല്‍ അവസാനിച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ ഭീകരര്‍ക്കായുള്ള തിരിച്ചില്‍ തുടരുകയാണ്.എല്ലാ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചുവെന്ന് പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയവര്‍ ലഷ്കര്‍-ഇ-തയ്ബയെന്ന ഭീകര സംഘടനയുടെ ആളുകളാണെന്നാണ് കിട്ടുന്ന വിവരം. വീഡിയോ കാണാം.