Jammu Kashmir Encounter: അവന്തിപോരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

Terrorist Killed in Awantipora encounter: പോലീസും സുരക്ഷാ സേനയും സംയുക്തമായി നടത്തിയ തിരച്ചിലിനിടെയാണ് അവന്തിപ്പോരയിൽ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്.  

Written by - Zee Malayalam News Desk | Last Updated : Feb 28, 2023, 11:20 AM IST
  • ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.
  • പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
  • പുൽവാമ ജില്ലയിലെ പദ്ഗംപോറ അവന്തിപോരയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്.
Jammu Kashmir Encounter: അവന്തിപോരയിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു

ന്യൂഡൽഹി: ജമ്മു കശ്മീരിലെ അവന്തിപോരയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. പുലർച്ചെ തുടങ്ങിയ ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. പുൽവാമ ജില്ലയിലെ പദ്ഗംപോറ അവന്തിപോരയിൽ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റുമുട്ടലുണ്ടായത്. പോലീസും സുരക്ഷാ സേനയും സംയുക്തമായാണ് തിരച്ചിൽ. കൊല്ലപ്പെട്ട തീവ്രവാദിയുടെ മ‍ൃതദേഹം കണ്ടെത്താനായിട്ടില്ലെന്ന് കശ്മീർ സോൺ പോലീസ് ട്വീറ്റ് ചെയ്തു. 

''അവന്തിപോരയിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഇയാളുടെ മൃതദേഹം കണ്ടെത്താനായിട്ടില്ല. ഏറ്റുമുട്ടൽ തുടരുകയാണെന്നും'' കശ്മീർ സോൺ പോലീസ് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ട് രണ്ടാം ദിവസമാണ് സുരക്ഷാ സേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. ഫെബ്രുവരി 26 നാണ് പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമ്മയെ ഭീകരർ വെടിവെച്ച് കൊന്നത്. ബാങ്ക് സുരക്ഷാ ജീവനക്കാരൻ ആയിരുന്നു സഞ്ജയ് ശർമ്മ. പ്രാദേശിക മാർക്കറ്റിലേക്കുള്ള യാത്രാമധ്യേ സഞ്ജയ് ശർമ്മയ്ക്ക് നേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല. ആക്രമണത്തിന്റെ ഉത്തരവാദിത്തം തീവ്രവാദ സംഘടനയായ ടിആർഎഫ് ഏറ്റെടുത്തു.

Also Read: Jammu Kashmir: പുൽവാമയിൽ കശ്മീരി പണ്ഡിറ്റ് ഭീകരരുടെ വെടിയേറ്റ് മരിച്ചു; തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

 

കഴിഞ്ഞയാഴ്ച ദക്ഷിണ കശ്മീരിലെ കുൽഗാം ജില്ലയിൽ നിന്ന് ഹിസ്ബുൽ മുജാഹിദ്ദീൻ സംഘടനയിലെ മൂന്ന് തീവ്രവാദികളെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഹതിപോരയിലെയും ബെഹിബാഗിലെയും പോലീസ് സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഭീകരരെ പിടികൂടിയത്. പ്രദേശത്ത് ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യാന്വേഷണ ഏജൻസികളുടെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ നടത്തിയതെന്ന് പോലീസ് വക്താവ് പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News