നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ഇവിടെ ഭീകരര്‍ ഗ്രാമീണരെ മറയാക്കി മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്.  

Last Updated : Feb 27, 2019, 08:38 AM IST
നിയന്ത്രണരേഖയില്‍ പാക് പ്രകോപനം; ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

കാശ്മീർ: ബാലാക്കോട്ടിലെ ഇന്ത്യൻ വ്യോമാക്രമണത്തിന് പിന്നാലെ ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റമുട്ടല് തുടരുന്നു‍. ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു. ഷോപ്പിയാനിൽ ഭീകരർ താവളമാക്കിയ കെട്ടിടം സൈന്യം വളഞ്ഞിരിക്കുകയാണ്. 

ഇന്ന് പുലർച്ചെ രണ്ട്  മണിക്ക് ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാനിലെ മെമന്താറിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്. 

ഇവിടെ ഭീകരര്‍ ഗ്രാമീണരെ മറയാക്കി മിസൈൽ, മോർടാർ ആക്രമണം നടത്തുകയാണ്. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തേത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനിടെയാണ് ഏറ്റമുട്ടല്‍ ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് ഇന്ത്യൻ സൈനികർക്ക് പരിക്കേറ്റു. നിസാര പരിക്കുകളാണ് സൈനികരുടേതെന്നാണ് പ്രാഥമിക വിവരം. 

പാകിസ്ഥാന്‍റെ സൈനിക പോസ്റ്റുകൾക്ക് നേരെ  ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ നിരവധി പാക് സൈനികർക്ക് പരിക്കേറ്റു. ഇന്നലെ വൈകിട്ട് ആറുമണിക്കാണ് പാക്കിസ്ഥാൻ വെടി നിർത്തൽ കരാർ ലംഘിച്ചത് ഇതിന് ശേഷം നിയന്ത്രണ രേഖയിൽ പന്ത്രണ്ടോളം സ്ഥലങ്ങളിൽ വെടി നിർത്തൽ ലംഘനമുണ്ടായി. 

യാതൊരു പ്രകോപനവും കൂടാതെ ഇന്ത്യൻ സൈനികർക്കെതിരെ പാക്കിസ്ഥാൻ വെടിയുതിർക്കുകയായിരുന്നു. 

ഭീകരര്‍ സൈന്യത്തിനു നേരെ നിറയൊഴിച്ചതിനു പിന്നാലെ സൈന്യം തിരിച്ചടിക്കുകയായിരുന്നുവെന്നാണ് വിവരം. ഷോപ്പിയാനിലെ ഒരു വീട് വളഞ്ഞ് സൈന്യം ഭീകരർക്കെതിരെ ഏറ്റുമുട്ടൽ നടത്തുകയാണ്. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ താവളത്തിന് നേരെയുണ്ടായ വ്യോമാക്രമണത്തിന് ശേഷവും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. നിരവധി തവണ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അതേസമയം, ഇന്ത്യന്‍ കര-വ്യോമ സേനാ വിഭാഗങ്ങള്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Trending News