Job alert: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക-അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000-ത്തിലധികം ഒഴിവ്

Job recruitment: അധ്യാപക-അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000-ത്തിലധികം തസ്തികകളിൽ ഒഴിവ്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 05:40 PM IST
  • കേന്ദ്രീയ വിദ്യാലയങ്ങൾ- 12,099 അധ്യാപക തസ്തികകൾ
  • 1,312 അനധ്യാപക തസ്തികകൾ
  • ജവഹർ നവോദയ വിദ്യാലയങ്ങൾ- 3,271 അധ്യാപക തസ്തികകൾ
  • 1,756 അനധ്യാപക തസ്തികകൾ
Job alert: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക-അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000-ത്തിലധികം ഒഴിവ്

വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യാപക-അനധ്യാപക തസ്തികകൾ ഉൾപ്പെടെ 58,000-ത്തിലധികം തസ്തികകളിൽ ഒഴിവ്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സുഭാഷ് സർക്കാരാണ് ലോക്സഭയിൽ ഇക്കാര്യം അറിയിച്ചത്. റിട്ടയർമെന്റുകൾ, രാജികൾ, പ്രമോഷനുകൾ, സ്ട്രീം അപ്‌ഗ്രേഡുകൾ വിദ്യാർഥികളുടെ സീറ്റുകൾ വർധിപ്പിക്കൽ എന്നിവ കാരണമാണ് ഇത്രയും തസ്തികകളിൽ ഒഴിവുകൾ വന്നതെന്ന് സർക്കാർ വ്യക്തമാക്കി.

വിവിധ സ്കൂളുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ജോലി ഒഴിവുകൾ

കേന്ദ്രീയ വിദ്യാലയങ്ങൾ- 12,099 അധ്യാപക തസ്തികകൾ; 1,312 അനധ്യാപക തസ്തികകൾ.

ജവഹർ നവോദയ വിദ്യാലയങ്ങൾ- 3,271 അധ്യാപക തസ്തികകൾ; 1,756 അനധ്യാപക തസ്തികകൾ

കേന്ദ്ര സർവകലാശാലകൾ- 6,180 അധ്യാപക തസ്തികകൾ; 15,798 അനധ്യാപക തസ്തികകൾ

ALSO READ: Indian Coast Guard Recruitment 2023: ഇന്ത്യൻ കോസ്റ്റ് ​ഗാർഡിൽ നാവിക് പോസ്റ്റുകളിൽ 255 ഒഴിവുകൾ; വിശദ വിവരങ്ങൾ അറിയാം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി)- 4,425 അധ്യാപക തസ്തികകൾ; 5,052 അനധ്യാപക തസ്തികകൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗ് സയൻസ് ആൻഡ് ടെക്നോളജി അധ്യാപക തസ്തികകൾ- 2,089; അനധ്യാപക തസ്തികകൾ-  3,773

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്- 353 അധ്യാപക തസ്തികകൾ; 625 അനധ്യാപക തസ്തികകൾ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്- 1,050 അധ്യാപക-അനധ്യാപക തസ്തികകൾ

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News