മാധ്യമപ്രവര്‍ത്തകന്‍ ജെ ഡെ വധം: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മിഡ്‌ ഡേ പത്രത്തിന്‍റെ ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ജെ ഡെ, 2011 ജൂണ്‍ 11നാണ് വെടിയേറ്റ്‌ മരിച്ചത്.

Last Updated : May 2, 2018, 01:45 PM IST
മാധ്യമപ്രവര്‍ത്തകന്‍ ജെ ഡെ വധം: ഛോട്ടാ രാജന്‍ കുറ്റക്കാരന്‍

മുംബൈ: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജ്യോതിര്‍മോയ് ഡെ കൊലപാതകക്കേസില്‍ ഛോട്ടാ രാജന്‍ കുറ്റക്കാരനെന്ന് വിധി. മുംബൈ പ്രത്യേക സിബിഐ കോടതിയുടെതാണ് വിധി. മറ്റ് പത്ത് പ്രതികളും കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു.

മിഡ്‌ ഡേ പത്രത്തിന്‍റെ ക്രൈം ഇന്‍വസ്റ്റിഗേറ്റീവ് റിപ്പോര്‍ട്ടര്‍ ആയിരുന്ന ജെ ഡെ, 2011 ജൂണ്‍ 11നാണ് വെടിയേറ്റ്‌ മരിച്ചത്. പോവായിലെ തന്‍റെ വസതിയിലേക്ക് വരികയായിരുന്ന അദ്ദേഹത്തെ രണ്ട് ബൈക്കുകളിലായെത്തിയ നാലംഗസംഘം വെടിയുതിര്‍ക്കുകയായിരുന്നു.

കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷമാണ് വിധി വരുന്നത്. മറ്റൊരു മാധ്യമപ്രവര്‍ത്തകനായ ജിഗ്ന വോറയെ കുറ്റവിമുക്തനാക്കിയും കോടതി ഉത്തരവിറക്കി.

Trending News