ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെ ചണ്ഡീഗഡ് വിമാനത്താവളത്തിൽ വച്ച് സിഐഎസ്എഫ് സുരക്ഷാ ഉദ്യോഗസ്ഥ തന്നെ തല്ലിയതായി ബോളിവുഡ് നടിയും ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണൗട്ട് ആരോപിച്ചു.
വ്യാഴാഴ്ചയാണ് കങ്കണ ആരോപണം ഉന്നയിച്ചത്. സുരക്ഷാ പരിശോധനയ്ക്ക് ശേഷം ബോർഡിംഗ് പോയിൻ്റിലേക്ക് പോകുമ്പോൾ സിഐഎസ്എഫ് ഉദ്യോഗസ്ഥ കുൽവീന്ദർ കൗർ കർട്ടൻ ഏരിയയിൽ വച്ച് തർക്കിക്കുകയും തല്ലുകയും ചെയ്തുവെന്ന് കങ്കണ പറയുന്നു.
Kangana Ranaut slapped by CISF constable Kulwinder Kaur at Chandigarh airport for calling protesting farmers Khalistanis. pic.twitter.com/IGfXz2l4os
— Prayag (@theprayagtiwari) June 6, 2024
ഡൽഹിയിലെത്തിയ കങ്കണ സിഐഎസ്എഫ് ഡയറക്ടർ ജനറൽ നീന സിങ്ങിനെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരെയും കണ്ട് സംഭവത്തിൽ പരാതി അറിയിച്ചു. കോൺസ്റ്റബിൾ കുൽവീന്ദറിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുത്ത് സിഐഎസ്എഫ് കമാൻഡൻ്റ് ഓഫീസിലേക്ക് കൊണ്ടുപോയി. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ നിന്ന് 74,755 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ കങ്കണ വിജയിച്ചിരുന്നു.
#WATCH | BJP leader and actor Kangana Ranaut arrives at Delhi airport
A woman constable of CISF allegedly slapped Kangana Ranaut at Chandigarh Airport during a frisking argument. An inquiry committee comprising senior CISF officers has been set up to conduct a further… pic.twitter.com/EmrYPQgheH
— ANI (@ANI) June 6, 2024
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്സ്ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.