Khalistan Flags Outside HP Assembly: ഹിമാചൽ പ്രദേശ്‌ അസംബ്ലിക്ക് മുന്‍പില്‍ ഖാലിസ്ഥാൻ പതാക, സംസ്ഥാന അതിർത്തികൾ അടച്ചു, പോലീസ് അതീവ ജാഗ്രതയില്‍

ഹിമാചൽ പ്രദേശ് അസംബ്ലി മന്ദിരത്തിന്‍റെ  പ്രധാനകവാടത്തിലും  മതിലിലും ഖാലിസ്ഥാൻ   പതാകകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍.

Written by - Zee Malayalam News Desk | Last Updated : May 9, 2022, 10:41 AM IST
  • ഹിമാചൽ പ്രദേശ് അസംബ്ലി മന്ദിരത്തിന്‍റെ പ്രധാനകവാടത്തിലും മതിലിലും ഖാലിസ്ഥാൻ പതാകകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍.
Khalistan Flags Outside HP Assembly: ഹിമാചൽ  പ്രദേശ്‌ അസംബ്ലിക്ക് മുന്‍പില്‍ ഖാലിസ്ഥാൻ പതാക, സംസ്ഥാന അതിർത്തികൾ അടച്ചു, പോലീസ് അതീവ ജാഗ്രതയില്‍

Shimla: ഹിമാചൽ പ്രദേശ് അസംബ്ലി മന്ദിരത്തിന്‍റെ  പ്രധാനകവാടത്തിലും  മതിലിലും ഖാലിസ്ഥാൻ   പതാകകൾ കെട്ടിയ നിലയിൽ കണ്ടെത്തിയതോടെ സംസ്ഥാനം കടുത്ത ജാഗ്രതയില്‍.

സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം  അന്തർസംസ്ഥാന അതിർത്തികൾ അടയ്ക്കാൻ സംസ്ഥാന പോലീസ് ഉത്തരവ് പുറപ്പെടുവിച്ചു.  കൂടാതെ,  സംസ്ഥാന വ്യാപകമായി സുരക്ഷ ശക്തമാക്കാനും ഹിമാചൽ പ്രദേശ് പോലീസ് മേധാവി സഞ്ജയ് കുണ്ടു ഉത്തരവിട്ടു.

സംഭവത്തിൽ ഹിമാചല്‍ പ്രദേശ്‌ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഐപിസി 153 എ, 153 ബി ഹിമാചൽ പ്രദേശ് ഓപ്പൺ പ്ലെയ്‌സസ് ആക്ടിലെ സെക്ഷൻ 3 വകുപ്പുകൾ ചുമത്തിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.

നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റീസ് നേതാവ് ഗുർപത്വന്ത് സിംഗ് പന്നൂൻ ആണ് സംഭവത്തിലെ പ്രധാന പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ പോലീസ് ഇതിനോടകം കേസെടുത്തിരിയ്ക്കുകയാണ്.

Also Read:  യോഗി സർക്കാരിന്റേത് വിഐപി കൾച്ചറല്ല; ഗ്രാമീണന്റെ വീട്ടിൽ കുളിച്ചും ഉറങ്ങിയും ഉത്തർപ്രദേശ് മന്ത്രി

ഹിമാചല്‍ അതിർത്തികളിൽ കർശന പരിശോധന നടത്താനും പ്രതികൾ ഒളിച്ചിരിക്കാൻ സാധ്യതയുണ്ട്  എന്ന് തോന്നുന്ന  പ്രദേശങ്ങളിൽ  കര്‍ശന പരിശോധന നടത്താനും പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ഭീരുത്വം നിറഞ്ഞ നടപടിയാണെന്നും ഒരിക്കലും ക്ഷമിക്കാനാകില്ലെന്നും സംഭവത്തിൽ ഉടനടി അന്വേഷണം നടത്തുമെന്നും കുറ്റക്കാരായവർക്ക് കർശന ശിക്ഷ നൽകുമെന്നും മുഖ്യമന്ത്രി ജയ്‌റാം ഠാക്കൂർ ട്വിറ്ററിൽ പ്രതികരിച്ചു.  പഞ്ചാബിൽ നിന്ന് വിനോദസഞ്ചാരികളെന്ന വ്യാജേന സംസ്ഥാന ത്ത് എത്തിയവരാണ് സംഭവത്തിന്‌ പിന്നിലെന്ന് സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം പുറത്തറിഞ്ഞയുടൻ, ഗേറ്റുകളിൽ നിന്നും മതിലുകളിൽ നിന്നും പതാകകൾ നീക്കം ചെയ്തതായി ഒരു പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News