School Reopening: കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം

സ്കൂളുകൾ തുറക്കുമ്പോൾ അധ്യാപകരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. രക്ഷിതാക്കളും വാക്സിൻ സ്വീകരിച്ചവരാകണം. 

Written by - Zee Malayalam News Desk | Last Updated : Sep 10, 2021, 08:52 AM IST
  • കുട്ടികൾക്ക്‌ വാക്സിൻ നൽകുന്നതുവരെ കാത്തിരിക്കേണ്ടെന്ന് കേന്ദ്രം.
  • അധ്യാപകരും ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം.
  • രക്ഷിതാക്കളും വാക്സിൻ സ്വീകരിച്ചവരാകണം.
  • കുറച്ചു രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകി തുടങ്ങിയിട്ടുള്ളത്.
School Reopening: കുട്ടികൾക്ക് വാക്സിൻ നൽകുന്നതിന് കാത്തിരിക്കേണ്ട, സ്കൂളുകൾ തുറക്കാമെന്ന് കേന്ദ്രം

ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്സിനേഷൻ (Vaccination) എടുക്കുന്നത് വരെ കാത്തിരിക്കേണ്ടെന്നും സ്കൂളുകൾ (Schools) തുറന്നു പ്രവർത്തിക്കാമെന്നും കേന്ദ്ര ആരോ​ഗ്യമന്ത്രാലയം (Health Ministry). എന്നാൽ കുട്ടികൾക്ക്‌ വാക്സിൻ ആവശ്യമുണ്ടോ ഇല്ലയോ എന്നകാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. എന്നാൽ സ്കൂളുകൾ തുറക്കുമ്പോൾ അധ്യാപകരും (Teachers) ജീവനക്കാരും നിർബന്ധമായും വാക്സിൻ എടുത്തിരിക്കണം. രക്ഷിതാക്കളും (Parents) വാക്സിൻ സ്വീകരിച്ചവരാകണം. 

വാക്സിനേഷൻ മാറ്റി നിർത്തി കുട്ടികളെ സുരക്ഷിതരായി ഇരുത്തി പഠിപ്പിക്കുന്നതിനുള്ള മറ്റ് സൗകര്യങ്ങൾ സ്കൂളുകൾ ഒരുക്കണം. സ്കൂളുകൾ വീണ്ടും തുറക്കുമ്പോൾ ഏറ്റവും പ്രധാനമായി, വെന്റിലേഷൻ, ഇരിപ്പിട ക്രമീകരണങ്ങൾ, മാസ്ക് ധരിക്കൽ എന്നിവ കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. പൊതുവിൽ സ്കൂളുകൾ തുറക്കുന്നത്‌ സുരക്ഷിതമാണ്‌. അതിനുള്ള സാഹചര്യവുമുണ്ട്‌. ഓരോ സംസ്ഥാനവും അവിടത്തെ സ്ഥിതിഗതികൾ നോക്കിയാണ്‌ ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

Also Read: School Reopening: സ്കൂൾ തുറക്കൽ ആലോചനയിൽ, വിദഗ്ധ സമിതിയെ നിയോഗിക്കും - വി ശിവൻകുട്ടി

കുട്ടികൾക്ക് വാക്സിൻ നൽകുന്നത് സംബന്ധിച്ച് ലോകാരോഗ്യസംഘടനയുടെ മാർഗരേഖയൊന്നുമില്ല. കോവിഡ് കുട്ടികളിൽ ഗുരുതരമാവില്ലെന്നും കൂടുതലും ലക്ഷണമില്ലാതെ കടന്നുപോകുമെന്നുമുള്ള തെളിവുകളുടെ അടിസ്ഥാനത്തിൽക്കൂടിയാണ്‌ മാർഗരേഖയില്ലാത്തത്‌.

Also Read: Schools Reopening: കോവിഡ് വ്യാപനം കുറയുന്നു, വിവിധ സംസ്ഥാനങ്ങളിൽ സ്കൂളുകൾ ഇന്ന് തുറക്കും

അതേസമയം, വളരെ കുറച്ചു രാജ്യങ്ങൾ മാത്രമാണ് കുട്ടികൾക്ക് വാക്സിൻ (Vaccine) നൽകി തുടങ്ങിയത്. ഒരു വാക്സിൻ കുട്ടികൾക്കായി ഇന്ത്യയിൽ (India) അം​ഗീകരിച്ചിട്ടുണ്ട്. മറ്റ് വാക്സിനുകൾ പരീക്ഷണത്തിന്റെ (Trials) അവസാന ഘട്ടത്തിലാണ്. വാക്സിൻ കുട്ടികൾക്ക് നൽകുന്നത് സംബന്ധിച്ച് അന്തിമതീരുമാനമെടുക്കുന്ന മുറയ്ക്ക് വാക്സിൻ ലഭ്യമാകുമെന്ന്‌ നിതി ആയോഗ്‌ (Niti Ayog) അംഗം ഡോ. വി.കെ. പോൾ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News