ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‍ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ആര്‍ഐഎംഎസ്) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

Last Updated : Mar 17, 2018, 03:38 PM IST
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന്‍ ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റാഞ്ചി: ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റാഞ്ചി രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (ആര്‍ഐഎംഎസ്) ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് കാലിത്തീറ്റ കുംഭകോണ കേസില്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ കഴിയുകയായിരുന്നു.

Trending News