Khalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ

Khalistan Attack: നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

Written by - Zee Malayalam News Desk | Last Updated : Nov 10, 2024, 05:22 PM IST
  • ഹിന്ദുക്ഷേത്രത്തിന് നേരെ ഉണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ ഒരാൾകൂടി അറസ്റ്റിൽ
  • ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്
Khalistan Attack: കാനഡയിൽ ഹിന്ദുക്ഷേത്രത്തിനു നേരെ ആക്രമണം; ഒരു ഖലിസ്ഥാൻ പ്രവർത്തകൻകൂടി അറസ്റ്റിൽ

കാനഡയിലെ ഹിന്ദുക്ഷേത്രത്തിന് നേരെ ഉണ്ടായ ഖലിസ്ഥാൻ ആക്രമണത്തിൽ ഒരാൾകൂടി അറസ്റ്റിൽ. ഇന്ത്യയിലെ നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ (എസ്.എഫ്.ജി) പ്രവർത്തകനായ ഇന്ദർജീത് ​ഗോസാലിനെയാണ് കനേഡിയൻ പൊലീസ് അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദ്ദീപ് സിങ് നിജ്ജറിന്റെ സഹായിയും കാനഡയിലെ എസ്.എഫ്.ജിയുടെ കോർഡിനേറ്ററുമായിരുന്നു ഇന്ദർജീത്. നവംബർ എട്ടിന് ഇയാളെ അറസ്റ്റ് ചെയ്തെന്നും ഉപാധികളോടെ വിട്ടയച്ച പ്രതിയെ ബ്രാംപ്ടണിലെ ഒന്റാറിയോ കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് അധികൃതർ അറിയിച്ചു.

 Read Also: കൊല്ലത്ത് യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു; നാല് പ്രതികൾ പിടിയിൽ

ഖലിസ്ഥാൻ ആക്രമണത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊളംബിയയിലെ സറേയിൽ സ്ഥിതി ചെയ്യുന്ന ലക്ഷ്മി നാരായൺ ക്ഷേത്രത്തിന് നേരെയായിരുന്നു ഖലിസ്ഥാൻ പ്രവർത്തകരുടെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ ഇന്ത്യ അപലപിച്ചിരുന്നു. ഇന്ത്യാവിരുദ്ധ നിലപാടുകളുടെ ഉത്തമ ഉദാഹരണമാണ് സംഭവവമെന്നും ഒട്ടാവയിലെ ഇന്ത്യന്‍ കോൺസുലേറ്റ് പ്രതികരിച്ചു.

ഇന്ത്യ-കാനഡ ബന്ധം വഷളായത് ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്‌റെ കൊലപാതകത്തിന് പിന്നാലെയാണ്. നിജ്ജാറിന്‌റെ കൊലപാതകത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെന്ന് കനേഡിയന്‍ പ്രധാനമന്ത്രി ആരോപിച്ചിരുന്നു. സംഭവത്തിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് ഇന്ത്യ കാനഡയ്‌ക്കെതിരെ ഉന്നയിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ഇന്ത്യ ഭീകരനായി പ്രഖ്യാപിച്ച ഹര്‍ദീപ് സിംഗ് നിജ്ജാര്‍ വെടിയേറ്റ് മരിച്ചത്. കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് നേരത്തെ കാനഡ ആരോപിച്ചിരുന്നുവെങ്കിലും  ആരോപണങ്ങളെ തള്ളിയ ഇന്ത്യ കാനഡയുടെ വാദം അസംബന്ധമാണെന്ന് പ്രതികരിക്കുകയും ചെയ്തു. 

 

 ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News