ഡൽഹി: മദ്യനയ അഴിമതിക്കസുമായി ബന്ധപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് വീണ്ടും സമൻസയച്ച് ഇ.ഡി. ഇത് ഒൻപതാമത്തെ സമൻസാണ് കേജ്രിവാളിന് ഇ.ഡി അയക്കുന്നത്. എട്ടു തവണ സമൻസ് അയച്ചിട്ടും കേജ്രിവാൾ ഹാജരാകാത്ത പശ്ചാത്തലത്തിലാണ് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്. അതേസമയം ഡൽഹി മുഖ്യമന്ത്രിക്കെതിരായി ഇ.ഡി മറ്റൊരു കേസ് കൂടി എടുത്തതായി ആം ആദ്മി പാർട്ടി അറിയിച്ചു.ഡൽഹി ജലബോര്‌ഡുമായി ബന്ധപ്പെട്ട കോസിലാണ് വിളിപ്പിച്ചിരിക്കുന്നത്.
ALSO READ: ഭരണഘടനയുടെ ആമുഖം വായിച്ചുകൊണ്ട് ഭാരത് ജോഡോ ന്യായ് യാത്ര അവസാനിപ്പിച്ച് രാഹുൽ ഗാന്ധി
ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപായി അരവിന്ദിനെ അഴിക്കുള്ളിലാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മന്ത്രി അതീഷി പറഞ്ഞു. അതേസമയം മദ്യനയക്കസുമായി ബന്ധപ്പെട്ട് അരവിന്ദ് കേജരിവാളിന് കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇഡി കഴിഞ്ഞ തവണ സമൻസ് അയച്ചിട്ടും ഹാജരാകാത്ത കേസിലാണ് കോടതി മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്. 15000 ജാമ്യതുകയുടേയും ഒരു ലക്ഷം രൂപയുടെ ആൾജാമ്യത്തിലുമാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ പ്രതികളിൽ ഒരാളായ സമീർ മഹേന്ദ്രുവുമായി കെജ്‌രിവാൾ വിഡിയോ കോളിൽ സംസാരിച്ചെന്നും മറ്റൊരു പ്രതിയായ മലയാളി വിജയ് നായരുമായി ചേർന്ന് പ്രവർത്തിക്കാൻ ആവശ്യപ്പെട്ടെന്നുമാണ് ഇഡി ആരോപിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.