ന്യുഡൽഹി: കോറോണ ഭീഷണിയുടെ അളവനുസരിച്ച് രാജ്യത്തെ ജില്ലകളെ സോണുകളാക്കി തിരിച്ച് കേന്ദ്രസർക്കാർ. കണ്ണൂരും കോട്ടയവും ഉൾപ്പെടെ 130 ജില്ലകളെ റെഡ് സോണിൽ ഉൾപ്പെടുത്തി കൊണ്ടാണ് കേന്ദ്രം പുതുക്കിയ പട്ടിക പുറത്തിറക്കിയത്.
ഓറഞ്ച് സോണിൽ 284 ജില്ലകളും ഗ്രീൻ സോണിൽ 319 ജില്ലകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ രണ്ട് ജില്ലകൾ മാത്രമാണ് റെഡ് സോണിൽ ഉള്ളത്. വയനാടും എറണാകുളവുമാണ് ഗ്രീൻ സോണിൽ. മറ്റ് പത്ത് ജില്ലകൾ ഓറഞ്ച് സോണിലാണ്.
Also read: കൊറോണയുടെ പ്രഭവകേന്ദ്രം വുഹാൻ തന്നെ; തെളിവുണ്ട്..
ഓറഞ്ച് സോണുകളിൽ ഭാഗിക ലഘൂകരണവും ഹരിത മേഖലകളിൽ ലിബറൽ ലഘൂകരണവും ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ഏറ്റവും അധികം റെഡ് സോണുകൾ ഉള്ളത് ഉത്തർപ്രദേശിലും മഹാരാഷ്ട്രയിലുമാണ്. അത് യഥാക്രമം 19 ഉം 14 മാണ്. തമിഴ്നാട്ടിൽ 12 ഉം ഡൽഹിയിൽ 11 ഉം ഇടങ്ങൾ റെഡ് സോണിൽ ഉൾപ്പെടും.
ഉത്തർപ്രദേശിൽ 36 ജില്ലകൾ ഓറഞ്ച് സോണിലാണ്. ഏറ്റവും അധികം ഗ്രീൻ സോൺ ജില്ലകൾ ഉള്ളത് അസമിലാണ്. രാജ്യത്തെ മെട്രോ നഗരങ്ങളായ ഡൽഹി, മുംബൈ, കൊൽക്കത്ത, ചെന്നൈ, അഹമ്മദാബാദ്, ഹൈദരാബാദ്, ബംഗളൂരു എന്നിവയും റെഡ് സോണിലാണ്.
തുടർച്ചയായി കോറോണ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളാണ് റെഡ് സോണിൽ ഉള്ളത്. 14 ദിവസത്തിനുള്ളിൽ ഒരു കേസും റിപ്പോർട്ട് ചെയ്യാത്ത ഇടങ്ങള് ഓറഞ്ച് സോണിലും, 21 ദിവശ്യമായി ഒരു കേസും റിപ്പോർട്ട് ചെയ്യാത്ത സ്ഥലങ്ങൾ ഗ്രീൻ സോണിലുമാണ് ഉൾപ്പെടുത്തുന്നത്.